മദ്യപാനം കോണ്‍ഗ്രസിനും പിന്നെ ക്രിസ്ത്യാനിക്കും ഹാനികരം; വിരോധാഭാസങ്ങളുടെ തമ്പുരാക്കന്‍മാരുടെ ഇരട്ടത്താപ്പ് ജനങ്ങള്‍ മനസിലാക്കേണ്ടതുണ്ട് എന്ന് കരുതുന്നതില്‍ തെറ്റുണ്ടോ?; ബാര്‍ കേസ് വിധിയെ കുറിച്ച് ജോയ് മാത്യു

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ അംഗീകരിച്ച സുപ്രീംകോടതി വിധിയെ കുറിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു.

മദ്യപാനം ആരോഗ്യത്തിന് ഹാനികരം ; കോണ്‍ഗസ്സിനും പിന്നെ ക്രിസ്ത്യാനിക്കും
—————————————————————————————————-

ബാർ കേസിൽ സുപ്രീം കോടതി വിധി വന്നതും പോകുന്നതും ഒന്നും എനിക്ക് വിഷയമല്ല ,കോടതിക്കറിയില്ലല്ലോ ഇതൊക്കെ ഇവിടത്തെ ഗ്രൂപ്പ് കുടിപ്പകയുടെ പ്രതിഫലനമാണെന്ന് .

ഇത് കോണ്‍ഗ്രസ് പാർട്ടിയുടെ മദ്യനയത്തിന് കിട്ടിയ അംഗീകാരമാണ് എന്ന് വീബടിക്കുന്ന മുഖ്യമന്ത്രിയും ,വി.എം .സുധീരനും “മദ്യപിക്കുന്ന കോണ്‍ഗ്രസ്സുകാരെ പാർട്ടിയിൽ നിന്ന് പുറത്താക്കും “എന്ന് കൂടി ഉറപ്പുതന്നാൽ കാണാമായിരുന്നു കോണ്ഗ്രസിലെ അംഗബലം !

ഇത് തന്നെ കോടതി വിധിയെ സഹർഷം സ്വാഗതം ചെയ്ത ക്രിസ്ത്യൻ സഭാ മേലധ്യക്ഷന്മാരും അവരുടെ വിശ്വസികളോട് ആഹ്വാനം ചെയ്യുകയും ലംഘിക്കുന്നവരെ സഭയിൽ നിന്നും പുറത്താക്കുകയും ചെയ്യേണ്ടതാണ് (അപ്പോൾ അവിടെയും അംഗസംഖ്യ പ്രശ്നമാകും )

പ്രവാസികൾ വിയർപ്പൊഴുക്കി നാട്ടിലേക്കയക്കുന്ന പണം കഴിഞ്ഞാൽ സർക്കാരിനു ലഭിക്കുന്ന ഏറ്റവും വലിയ വരുമാനം മദ്യവില്പനയിലൂടെയാണെന്നു ഏതു മാണിയും സമ്മതിക്കും ,എന്നിട്ടും കള്ളന്മാരെപ്പോലെ ,പിച്ചക്കാരെപോലെ എറ്റവും വൃത്തിഹീനമായ ബീവറേജസ് കടകൾക്ക് മുന്നിൽ പരിഹാസ്യരായി എന്നാൽ എറ്റവും അച്ചടക്കത്തോടെ (നമ്മുടെ നിയമസഭാ സാമാജികർ പഠിക്കേണ്ടതാണ് ഈ അച്ചടക്കം )നിൽക്കുന്ന ഈ വൻ ഉപഭോക്താക്കളെ ചുരുങ്ങിയത് മാന്യമായെങ്കിലും പരിഗണിക്കാൻ മനസ്സുകാണിക്കാത്ത ഇതേ അധികാരികൾ തന്നെ പണമുള്ളവര് നക്ഷത്ര ഹോട്ടലിലോ ക്ലബ്ബിലോ പോയി മദ്യപിക്കുന്നതിന് സൗകര്യമൊരുക്കുകയും ചെയ്യുന്നു ! അത് കൂടി നിരോധിച്ചാൽ ഇവരൊക്കെ എവിടെപ്പോയിരുന്നു മദ്യപിക്കും ?

അതുകൊണ്ടാണ് കോരനു കുബിളിൽതന്നെ കഞ്ഞി മതിയെന്ന് കരുതുന്ന ഈ വിരോധാഭാസങ്ങളുടെ തബുരാക്കന്മാരുടെ ഇരട്ടത്താപ്പ് ജനങ്ങൾ മനസ്സിലാക്കേണ്ടതുണ്ട് എന്ന് ഞാൻ കരുതുന്നതിൽ തെറ്റുണ്ടോ ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News