ഇപ്പോഴും താമസിക്കുന്നത് പ്രിയദര്‍ശന്റെ വീട്ടില്‍; എവിടെ താമസിക്കണമെന്നത് തന്റെ സ്വകാര്യ കാര്യമെന്ന് ലിസി

വിവാഹമോചന ശേഷവും താന്‍ പ്രിയദര്‍ശന്റെ വീട്ടില്‍ തന്നെയാണ് താമസിക്കുന്നതെന്ന് നടി ലിസി.

‘എവിടെ താമസിക്കണം എന്നു തീരുമാനിക്കുന്നത് ഞാനാണ്. എനിക്ക് അവകാശപ്പെട്ട സ്ഥലത്ത് തന്നെയാണ് ഞാന്‍ താമസിക്കുന്നത്. അല്ലാതെ നാട്ടുകാരുടെ ആരുടെയും സ്ഥലം കൈയേറിയല്ല താമസിക്കുന്നത്.’ ലിസി പറയുന്നു. പ്രിയദര്‍ശന്റെ ചെന്നൈയിലെ വീട്ടില്‍ തന്നെയാണ് താമസമെന്ന് വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ലിസി.

ഇത്തരം അനാവശ്യ വിവാദങ്ങളുടെ പേരില്‍ മാധ്യമങ്ങളെ താരം വിമര്‍ശിക്കുകയും ചെയ്തു. മാധ്യമങ്ങള്‍ക്ക് എന്തിനാണ് ഇത്തരം കാര്യങ്ങളില്‍ ഇത്രയും താല്‍പ്പര്യം എന്നറിയില്ല. അതൊക്കെ തന്റെ സ്വകാര്യ കാര്യങ്ങളാണ്. അനാവശ്യമായ വാര്‍ത്തകള്‍ക്ക് പിന്നാലെ പോകുന്ന ഇന്ത്യന്‍ മാധ്യമങ്ങള്‍ വിദേശത്തെ ചില പാപ്പരാസി ജേര്‍ണലിസ്റ്റുകളെ അനുകരിക്കാനാണ് ശ്രമിക്കുന്നതെന്നും ലിസി കുറ്റപ്പെടുത്തി.

ചെന്നൈയിലെ വീട്ടില്‍ പ്രിയനും അദ്ദേഹത്തിന്റേതായ ആവശ്യങ്ങള്‍ക്ക് വരാറുണ്ട്. അത് ആര്‍ക്കും വീതം വച്ച വീടല്ല. എനിക്കും എന്റെ മക്കള്‍ക്കും അവകാശപ്പെട്ട വീടാണത്. അതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പറയേണ്ടത് പ്രിയനും കോടതിയുമാണെന്നും ലിസി മംഗളം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News