2015: സ്റ്റാറുകളെ തള്ളി യുവതാരങ്ങളും യുവസംവിധായകരും തിളങ്ങിയ വര്‍ഷം

കൈ നിറയെ സിനിമകളുടെ വര്‍ഷമായിരുന്നു 2015. സൂപ്പര്‍ താര പരിവേഷത്തേക്കാളുപരി നല്ല കഥകളുമായി എത്തിവയായിരുന്നു അവയില്‍ പലതും. ശ്രദ്ധിക്കപ്പെട്ട സിനിമകളെല്ലാം സാമ്പത്തികമായും വിജയം നേടി. തീയേറ്റര്‍ കളക്ഷന്‍, റീമേക്ക് അവകാശം എന്നിവയില്‍ പുതിയ റെക്കോര്‍ഡുകള്‍ മലയാള സിനിമ സ്വന്തമാക്കിയ വര്‍ഷം കൂടിയാണ് 2015. പോയ വര്‍ഷത്തെ സിനിമാ കാഴ്ചകളിലൂടെ ഒന്നു കണ്ണോടിക്കാം..

premam

2015 സാമ്പത്തികമായി നോക്കുമ്പോള്‍ നഷ്ടങ്ങളുടെ കണക്ക് മാത്രമാണ് മലയാള ചലച്ചിത്രലോകത്തിന് പറയാനുള്ളത്. പുറത്തിറങ്ങിയ 141 ചിത്രങ്ങളില്‍ നിര്‍മ്മാതാവിന് നേട്ടമുണ്ടാക്കി കൊടുത്തത് വിരലില്‍ എണ്ണാവുന്നവ മാത്രമാണ്. മേയില്‍ പുറത്തിറങ്ങിയ അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുകയായിരുന്നു. ഒരു വടക്കന്‍ സെല്‍ഫി, ഭാസ്‌കര്‍ ദ് റാസ്‌കല്‍, ഫയര്‍മാന്‍, പിക്കറ്റ് 43 എന്നീ ചിത്രങ്ങള്‍ മാത്രമാണ് ആദ്യ ആറു മാസങ്ങളില്‍ നിര്‍മ്മാതാവിന്റെ പോക്കറ്റ് കീറാതെ നോക്കിയത്. മുടക്കുമുതല്‍ തിരികെ കിട്ടിയത് 20 സിനിമകള്‍ക്ക് മാത്രമാണെന്നാണ് ചലച്ചിത്രനിരീക്ഷകര്‍ വ്യക്തമാക്കുന്നത്. യുവസംവിധായകന്‍ തലമുറയെ അറിഞ്ഞും ശൈലി കൊണ്ടും കാഴ്ച്ചകള്‍ കൊണ്ടും പ്രേക്ഷകന്റെ മനം നിറച്ചു. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം, ആര്‍.എസ്.വിമലിന്റെ എന്നു നിന്റെ മൊയ്തീനും പ്രജിത്തിന്റെ വടക്കന്‍ സെല്‍ഫിയും കുഞ്ഞിരാമായണവും ഉദാഹരണം മാത്രം. കുഞ്ഞിരാമായണത്തിലൂടെ പ്രായം കുറഞ്ഞ സംവിധായകന്‍ എന്ന പേരോടെ ബേസില്‍ ജോസഫും ശ്രദ്ധ നേടി. അടി കപ്യാരെ കൂട്ടമണിയിലൂടെ ജോണ്‍ വര്‍ഗീസും മലയാള ചലച്ചിത്രലോകത്തെത്തി.

kunjiramayanam

തുടക്കം വളരെ മന്ദഗതിയില്‍ ആയിരുന്നെങ്കിലും മൂന്നു മാസം കഴിഞ്ഞപ്പോഴേക്കും മലയാള സിനിമയ്ക്ക് നല്ല കുറേ ചിത്രങ്ങള്‍ ലഭിച്ചു. ജനുവരിയില്‍ 14 സിനിമകള്‍ റിലീസ് ചെയ്‌തെങ്കിലും മിലിയും പിക്കറ്റ് 43യും മാത്രമാണ് ശരാശരി വിജയമെങ്കിലും നേടിയത്. ഫെബ്രുവരിയില്‍ പത്തോളം സിനിമകള്‍ തിയറ്ററുകളിലെത്തിയെങ്കില്‍ ആട്, ഫയര്‍മാന്‍, ഹരം എന്നിവ സാമ്പത്തികമായി പിടിച്ചു നിന്നു. തിയേറ്ററുകളില്‍ ശ്രദ്ധ നേടാന്‍ സാധിച്ചില്ലെങ്കിലും ആലിഫ്, കമ്പാര്‍ട്ട്‌മെന്റ് എന്നീ ചിത്രങ്ങള്‍ ഏറെ നിരൂപണശ്രദ്ധ നേടിയിരുന്നു.

oru-vadakan-selfie

മാര്‍ച്ച് മാസത്തില്‍ സത്യന്‍ അന്തിക്കാട് ചിത്രം എന്നും എപ്പോഴും ജി. പ്രജിത്തിന്റെ ഒരു വടക്കന്‍ സെല്‍ഫിയും മാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. നിവിന്‍ പോളി നായകനായെത്തിയ ഒരു വടക്കന്‍ സെല്‍ഫിയിലൂടെ മഞ്ജിമാ മോഹന്‍ നായികയായി അരങ്ങേറ്റം കുറിച്ചു. സാമ്പത്തികമായി വിജയം നേടിയ ചിത്രം കൂടിയാണ് ഒരു വടക്കന്‍ സെല്‍ഫി. ഹൗ ഓള്‍ഡ് ആര്‍ യുവിന് ശേഷം മഞ്ജുവാര്യര്‍ നായികയായെത്തിയ ചിത്രമാണ് എന്നു എപ്പോഴും. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം പ്രതീക്ഷിച്ചത്രയും വിജയിച്ചില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 100 ഡേയ്‌സ് ഓഫ് ലവും തരക്കേടില്ലാത്ത രീതിയില്‍ പിടിച്ചുനിന്നു.

ഏപ്രില്‍ മാസത്തില്‍ ദിലീപിന്റെ മര്യാദരാമനും മമ്മൂട്ടിയുടെ ഭാസ്‌കര്‍ ദ് റാസ്‌കലുമായി തീയേറ്ററുകളിലെത്തിയത്. ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും സിദ്ദിഖും ഒന്നിച്ച ഭാസ്‌കര്‍ ദ് റാസ്‌കല്‍ മികച്ച അഭിപ്രായം നേടി. ചിരിപ്പിച്ചും രസിപ്പിച്ചും വിജയം നേടിയ ചിത്രത്തില്‍ നയന്‍താരയാണ് നായികയായെത്തിയത്. ദിലീപിന്റെ സ്ഥിരം നമ്പറുകള്‍ തെന്നയായിരുന്നെങ്കിലും ഫാന്‍സുകാര്‍ ഉള്ളത് കൊണ്ട് മര്യാദരാമന്‍ 14 ദിവസത്തോളം തിയറ്ററുകളില്‍ പിടിച്ചുനിന്നു.

chirakodinja-kinavukal

മേയിലാണ് അവതരണ മികവ് കൊണ്ട് പോയ വര്‍ഷം ശ്രദ്ധിക്കപ്പെട്ട സിനിമയായ ചിറകൊടിഞ്ഞ കിനാവുകള്‍ റിലീസ് ചെയ്തത്. മലയാളത്തിലെ ആദ്യത്തെ സ്പൂഫ് ചിത്രം കൂടിയാണ് ചിറകൊടിഞ്ഞ കിനാവുകള്‍. അഴകിയ രാവണന്‍ എന്ന കമല്‍ ചിത്രത്തിന്റെ സ്പൂഫാണ് ചിറകൊടിഞ്ഞ കിനാവുകള്‍. മലയാള സിനിമകളെ വിമര്‍ശിച്ചും പരിഹസിച്ചും തകര്‍ത്തടിച്ചും ചിത്രം പ്രേക്ഷകശ്രദ്ധ നേടി. 2015ലെ ഏറ്റവും വലിയ ഹിറ്റുകളിലൊായ പ്രേമം തിയേറ്ററുകളിലെത്തിയതും മേയ് മാസത്തിലാണ്. സംവിധായകന്റെ മാര്‍ക്കറ്റിംഗ് ബുദ്ധിയും വിവാദങ്ങളും ചിത്രത്തെ ഹിറ്റില്‍ നിന്ന് സൂപ്പര്‍ ഹിറ്റിലേക്ക് നയിച്ചു. ലാല്‍ ജോസ് ചിത്രം നീന 2015 ലെ മികച്ച ചിത്രങ്ങളില്‍ ഇടം പിടിച്ചു. നളിനി, നീന എന്നീ രണ്ട് സ്ത്രീ കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ച ചിത്രം മികച്ച അഭിപ്രായം നേടി. വിനീത് ശ്രീനിവാസന്റെ ഒരു സെക്കന്റ് ക്ലാസ് യാത്ര, മോഹന്‍ലാലിന്റെ ജോഷി ചിത്രം ലൈല ഓ ലൈല, കാവ്യമാധവന്റെ ഷീ ടാക്‌സി, ജയറാമിന്റെ സര്‍ സി.പി, ശ്യാമപ്രസാദിന്റെ ഇവിടെ തുടങ്ങിയവ ശരാശരി അഭിപ്രായങ്ങള്‍ മാത്രം നേടി തിയറ്ററുകള്‍ വിട്ടു.

double-barrel

സജിന്‍ ബാബുവിന്റെ അസ്തമയം വരെ, സുദേവന്റെ സിആര്‍ നമ്പര്‍ 89, ബാഷ് മുഹമ്മദിന്റെ ലൂക്ക ചുപ്പി എന്നീ മികച്ച സിനിമകള്‍ സമ്മാനിച്ച വര്‍ഷം കൂടിയാണ് 2015. സാമൂഹ്യപ്രതിബന്ധതയുള്ള ചിത്രമെന്ന നിലയില്‍ എടുത്തു പറയേണ്ട ജയസൂര്യ ചിത്രം നിര്‍ണ്ണായകം ജൂണില്‍ തിയറ്ററുകളിലെത്തി. ജയറാം- റിമി ടോമി ചിത്രമായ തിങ്കള്‍ മുതല്‍ വെള്ളി വരെ, സണ്ണി വെയ്ന്‍ ചിത്രം അപ്പവും വീഞ്ഞും തുടങ്ങിയ ആറോളം ചിത്രങ്ങള്‍ വന്നു പോയത് പോലും പ്രേക്ഷകര്‍ അറിഞ്ഞില്ല.

കുഞ്ഞനന്തന്റെ കടയ്ക്ക് ശേഷം സലിം അഹമ്മദും മമ്മൂട്ടിയും വീണ്ടും ഒന്നിച്ചപ്പോള്‍ ചരിത്രം വീണ്ടും ആവര്‍ത്തിച്ചു. പ്രവാസ ജീവിതവും അതോടൊപ്പം പ്രവാസിയുടെ കുടുംബജീവിതവും ഒരേപോലെ വരച്ചിടാന്‍ പത്തേമാരിക്ക് സാധിച്ചിട്ടുണ്ട്. മിമിക്രി രംഗത്ത് നി് എത്തിയ നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത ചിത്രം അമര്‍ അക്ബര്‍ അന്തോണി മികച്ച വിജയം നേടിയ ചിത്രമാണ്. നീനയ്ക്ക് ശേഷം മറ്റൊരു സ്ത്രീപക്ഷ ചിത്രം 2015ല്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ആഷിഖ് അബുവിന്റെ റാണി പദ്മിനിയാണ്. തിരക്കഥാകൃത്ത് സച്ചിയുടെ ആദ്യത്തെ സംവിധാന സംരംഭമായ പ്രിഥ്വിരാജ് ചിത്രം അനാര്‍ക്കലിയും, ക്രിസ്തുമസ് റിലീസായ ദുല്‍ഖര്‍ ചിത്രം ചാര്‍ലിയും പോയ വര്‍ഷം മികച്ച പ്രതികരണങ്ങള്‍ നേടിയ ചിത്രങ്ങളാണ്. വ്യത്യസ്ത അവതരണം കൊണ്ട് കഴിഞ്ഞ വര്‍ഷം ഏറെ ചര്‍ച്ച ചെയ്ത സിനിമകളാണ് ആട് ഭീകര ജീവിയാണ്, ഡബിള്‍ ബാരല്‍ എന്നിവ.

pathemanri

മോഹന്‍ലാലിന് ആകെ ആശ്വസിക്കാന്‍ വക നല്‍കിയത് രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം മാത്രമായിരുന്നു. നായകനായ എല്ലാ സിനിമകളും വിജയിപ്പിക്കാന്‍ കഴിഞ്ഞ നടന്‍ നിവിന്‍ പോളിയായിരുന്നു. വടക്കന്‍ സെല്‍ഫിയും, പ്രേമവും കൂടാതെ മിലിയും നിവിനെ നിലനിര്‍ത്തി. ജയസൂര്യക്ക് സൂ സൂ സുധി വാത്മീകവും അമര്‍ അക്ബര്‍ അന്തോണിയും ഗുണം ചെയ്തു. ലൈഫ് ഓഫ് ജോസൂട്ടിയും ചന്ദ്രേട്ടന്‍ എവിടെയായും ദിലീപിനെ തത്കാലം പിടിച്ചുനിര്‍ത്തിയിരുന്നു. ഒടുവില്‍ തീയേറ്ററുകളിലെത്തിയ ടൂ കണ്‍ട്രീസും ശ്രദ്ധ നേടി.

amar-akbar-antony-malayalam-movie

തലമൂത്ത സംവിധായകരുടെ സ്ഥിരം ഐറ്റംസിനെ പ്രേക്ഷകര്‍ തള്ളിയ വര്‍ഷം കൂടിയായിരുന്നു 2015. ജോഷിയുടെ ലൈല ഓ ലൈല, സിബിമലയിലിന്റെ സൈഗാള്‍ പാടുകയാണ്, കമലിന്റെ ഉട്ടോപ്യയിലെ രാജാവ്, സത്യന്‍ അന്തിക്കാടിന്റെ എന്നും എപ്പോഴും ഉദാഹരണങ്ങള്‍ മാത്രം.

സുരാജ് വെഞ്ഞാറമൂടിന് 2013ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത പേരറിയാത്തവനും മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയ ഐന്‍, 2015 ഐ.എഫ്.എഫ്.കെയില്‍ സുവര്‍ണ ചകോരം നേടിയ ഒറ്റാല്‍ എന്നീ കലാമൂല്യമുള്ള സിനിമകള്‍ തീയേറ്ററുകളിലെത്തിയെങ്കിലും പതിവ് പോലെ മലയാളികള്‍ അവയോട് മുഖംതിരിച്ചു.

2015ലെ നവാഗത സംവിധായകരില്‍ പ്രധാനികള്‍ ഇവരാണ്: ആര്‍എസ് വിമല്‍ (എന്ന് നിന്റെ മൊയ്തീന്‍), ജി പ്രജിത്ത്(ഒരു വടക്കന്‍ സെല്‍ഫി), നാദിര്‍ഷ(അമര്‍ അക്ബര്‍ അന്തോണി), സച്ചി(അനാര്‍ക്കലി), ബേസില്‍ ജോസഫ് (കുഞ്ഞിരാമായണം)

ബാഷ് മുഹമ്മദ് (ലുക്കാചുപ്പി), വിനീത് കുമാര്‍(അയാള്‍ ഞാനല്ല), ശ്രീബാല കെ മേനോന്‍ (ലവ് 24 7), മിഥുന്‍ മാനുവല്‍ തോമസ്(ആട് ഒരു ഭീകരജീവിയാണ്), സനല്‍കുമാര്‍ ശശിധരന്‍(ഒരാള്‍പൊക്കം), സജിന്‍ ബാബു(അസ്തമയം വരെ), ജനൂസ് മുഹമ്മദ്(100 ഡേയ്‌സ് ഓഫ് ലവ്), ജാണ്‍ വര്‍ഗ്ഗീസ് (അടി കപ്യാരേ കൂട്ടമണി), കെ.ആര്‍ മനോജ്(കന്യകാ ടാക്കീസ്) തുടങ്ങിയവരും ശ്രദ്ധ നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News