ശ്രീനാരായണ ഗുരുവിന്റെ പൈതൃകം തട്ടിയെടുക്കാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നെന്ന് സോണിയാഗാന്ധി; സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമം

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ഏറ്റെടുത്ത് വര്‍ഗീയ ശക്തികള്‍ പ്രചാരണം നടത്തുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ശ്രീനാരായണീയ സന്ദേശങ്ങള്‍ ഏറ്റെടുത്ത് വര്‍ഗീയ ശക്തികള്‍ അദ്ദേഹത്തെ വഞ്ചിക്കുകയാണ്. ഗുരുദേവ പൈതൃകം തട്ടിയെടുക്കാനാണ് വര്‍ഗീയ ശക്തികളുടെ ശ്രമം. ഇതുവഴി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നത്. ഗുരുദേവന്റെ ആശയങ്ങള്‍ രാഷ്ട്രീയമായി ചിലര്‍ ഉപയോഗിക്കുന്നു. ഗുരുവചനങ്ങള്‍ക്ക് ഇന്ന് കാലികമായി ഏറെ പ്രസക്തിയുണ്ട്. നെഹ്‌റുവിനെയും ഇന്ദിരയെയും ഏറെ സ്വാധീനിച്ചിട്ടുണ്ട് ഗുരുദേവ ദര്‍ശനങ്ങളെന്നും സോണിയാ ഗാന്ധി പറഞ്ഞു. ശിവഗിരി തീര്‍ത്ഥാടക മഹാസമ്മേളനം സോണിയാഗാന്ധി ഉദ്ഘാടനം ചെയ്തു.

ജാതിമത ശക്തികള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കണമെന്നാണ് ശ്രീനാരായണ ഗുരു പഠിപ്പിച്ചത്. ഈ വചനങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്. എല്ലാ മതങ്ങളുടെയും നല്ല കാര്യങ്ങള്‍ ഉള്‍ക്കൊണ്ടതാണ് ഗുരുദേവ ദര്‍ശനം. മതങ്ങള്‍ക്ക് അതീതമായി ജീവിക്കാനായിരുന്നു ഗുരു പഠിപ്പിച്ചത്. എന്നാല്‍, ഇന്നും നമുക്ക് അതിനു സാധിച്ചിട്ടുണ്ടോ എന്ന് ഓര്‍ക്കണം. ഗുരു മുന്നോട്ടു വച്ച ആശയങ്ങള്‍ക്ക് ഏറെ പ്രസക്തിയുള്ള കാലമാണിതെന്നും സോണിയ പറഞ്ഞു. ബിജെപിക്കും എസ്എന്‍ഡിപിക്കും എതിരെ രൂക്ഷമായ വിമര്‍ശനമാണ് സോണിയ ഉന്നയിച്ചത്. ശ്രീനാരായണ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ എസ്എന്‍ഡിപി വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ന് എസ്എന്‍ഡിപിയിലെ ചിലര്‍ ഗുരുവചനങ്ങള്‍ വളച്ചൊടിക്കുകയാണ്. ദുരുദേവ ദര്‍ശനങ്ങള്‍ ഏറ്റെടുത്ത് വര്‍ഗീയ ശക്തികള്‍ വഞ്ചനയാണ് കാണിക്കുന്നതെന്നും സോണിയ വ്യക്തമാക്കി.

വെള്ളാപ്പള്ളി നടേശന് രൂക്ഷമായ ഭാഷയില്‍ ആമുഖ പ്രഭാഷണം നടത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി നല്‍കി. ജാതിയുടെ പേരില്‍ മനുഷ്യനെ ഭിന്നിപ്പിക്കാനല്ല ഗുരുദേവന്‍ പഠിപ്പിച്ചത്. ജാതിയുടെ പേരില്‍ മനുഷ്യനെ ഭിന്നിപ്പിക്കുന്നവരെ ഗുരുദേവ ദര്‍ശനം കൊണ്ട് നേരിടണം. മനുഷ്യനെ ഭിന്നിപ്പിക്കാനല്ല ഒന്നിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചത്. ജാതിമത ശക്തികള്‍ക്ക് അതീതമായി നില്‍ക്കണമെന്ന ദര്‍ശനങ്ങള്‍ക്ക് ഇന്നും ഏറെ പ്രസക്തിയുണ്ട്. ഗുരുദേവ ദര്‍ശനങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് തുടരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News