തങ്ക ഇസൈ: 2015നെ ഹരം കൊള്ളിച്ച 10 തമിഴ് ഗാനങ്ങള്‍

ഒരുപിടി നല്ല ചിത്രങ്ങള്‍ കൊണ്ടും
അവയിലെ ഗാനങ്ങള്‍ കൊണ്ടും
തമിഴ് ചലച്ചിത്രലോകത്തിന് സുവര്‍ണകാലമായിരുന്നു 2015. ഗാനങ്ങള്‍ക്ക് എന്നും വളരെയധികം പ്രാധാന്യമാണ് തമിഴ് സിനിമ നല്‍കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ എന്തുവിലയുംകൊടുത്താസും ലോകത്തിന്റെ ഏത് കോണില്‍ പോയാലും കാതിന് ഇമ്പവും കണ്ണിന് കൗതുകവുമാണ് തമിഴ് ഗാനങ്ങള്‍ സമ്മാനിക്കുന്നത്. പോയവര്‍ഷവും ഇത്തരത്തില്‍ നിരവധിഗാനങ്ങളാണ് തമിഴില്‍നിന്നും പിറവിയെടുത്തതും. ആ ഗാനങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടമാണ് തങ്ക ഇസൈ.

ശങ്കര്‍ സംവിധാനം ചെയ്ത റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഐയിലെ ഗാനങ്ങള്‍ 2015ല്‍ ആരാധകഹൃദയങ്ങളില്‍ ഇടം പിടിച്ചു. എ.ആര്‍ റഹ്മാന്റെ സംഗീത സംവിധാനത്തില്‍ വിടര്‍ന്ന പാട്ടുകളില്‍ വിക്രവും എമി ജാക്‌സണും ചേര്‍ന്ന് കാഴ്ച കൂടുതല്‍ സുന്ദരമാക്കി.

പ്രണയം എന്നും സിനിമക്ക് ഇഷ്ട വിഷയം ആകാറുണ്ട്, എന്നാല്‍ സ്‌ക്രീനില്‍ അത് വിജയിപിച്ച് എടുക്കുക എന്നത് ഒരു വലിയ വെല്ലുവിളിയാണ്. ഇന്ത്യന്‍ സിനിമക്ക് മികച്ച ഒരു പ്രണയചിത്രം കൂടി സമ്മാനിച്ച മണിരത്‌നം, സിനിമ എന്നും സംവിധായകന്റെ കലയാണെന്ന് ഓ കെ കണ്‍മണിയിലൂടെ നമ്മളെ ഓര്‍മിപിക്കുന്നു. ഒപ്പം എ ആര്‍ റഹമാന്‍ മാജിക്കും മണിര്തനം ചിത്രത്തില്‍ തെറ്റിച്ചിട്ടില്ല.

ഏറെ പ്രതീക്ഷയോടെ എത്തിയ ഇളയദളപതി ചിത്രം പുലി, എലിയായെങ്കിലും ചിത്രത്തിലെ ഗാനങ്ങള്‍ മികച്ചതായിരുന്നു. വിജയുടെ ഡാന്‍സ് നമ്പര്‍ സോങ് വര്‍ണ്ണവിസ്മയം തീര്‍ത്തു. ഏണ്ടി വൈരമുത്തുവിന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് വിജയ്യും ശ്രുതി ഹാസനും ചേര്‍ന്നാണ്.

ചേരികളിലെ സ്ഥിരം തട്ടിപ്പുകാഴ്ചകളോ പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള ക്ലീഷേ സംഘട്ടനക്കാഴ്ചകളോ ഒന്നുമില്ലാതെ രണ്ടുകുട്ടിപ്പയ്യന്മാരുടെ കഥപറഞ്ഞ കാക്കമുട്ടൈ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചേരിയുടെ നേരും നോവുമുള്ള കാഴ്ചകളും മനസ്സുനിറയ്ക്കുന്ന സംഗീതവും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. ജി.വി.പ്രകാശ് കുമാറിന്റെ സംഗീതത്തില്‍ അദേഹം തന്നെ ആലപിച്ച ഒരു ഗാനമാകട്ടെ ഇനി.

കെ വി ആനന്ദും ധനുഷും ഒന്നിച്ച റൊമാന്റിക് എന്റര്‍ട്രെയ്‌നര്‍ അനേകന്‍ എന്ന ചിത്രത്തിന്റെ ഹൈലൈറ്റ് റൊമാന്റിക് ഗാനങ്ങളായിരുന്നു. മികച്ച സംഗീത സംവിധായകന്‍ ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത്. റോജാ കാതലേ എന്നുതുടങ്ങുന്ന ഗാനത്തിലൂടെ സുനീതി ചൗഹാനും ചിന്മയിയും ഒരു മാജിക് തന്നെ തീര്‍ത്തു. ചിത്രത്തിലെ ആത്താടീ ആത്താടി എന്ന മെലോഡിയസായ ഗാനവും പ്രേക്ഷകര്‍ ഇരുംകയ്യും നീട്ടി സ്വീകരിച്ചു.

തല അജിത്തിന്റെ ആരാധകര്‍ കാത്തിരുന്ന ചിത്രം യെന്നെ അറിന്താലിലെ ഗാനങ്ങളും ആരാധകര്‍ ഏറ്റെടുത്തു. ന്യൂ ജനറേഷന് ഏറെ ഇഷ്ടപ്പെടുന്ന തരത്തിലാണ് ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്. കാര്‍ത്തിക്കും ഇമന്‍സ് ജെസ്സും ചേര്‍ന്ന് ആലപിച്ച ഗാനത്തിന് ഹാരിസ് ജയരാജാണ് ഈണം നല്‍കിയത്.

തമിഴകത്തിന്റെ ഇഷ്ടജോഡി ജയംരവിയെയും ഹന്‍സികയെയും ചേര്‍ത്തിണക്കി ലക്ഷമണ്‍ സംവിധാനം ചെയ്ത റോമിയോ ജൂലിയറ്റിലെ ഗാനങ്ങളും ഹിറ്റായി. ഡി. ഇമ്മന്‍ ഒരുക്കിയ പെപ്പി നമ്പര്‍ ഗാനമാണ് ഏറെ ശ്രദ്ധനേടിയത്.

കൗഷിക് കൃഷും പദ്മലതയും ചേര്‍ന്ന് ആലപിച്ച തനി ഒരുവനിലെ ഗാനവും പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. ജയം രവിയും നയംതാരയും ചേര്‍ന്ന് ഗാനം കൂടുതല്‍ റൊമാന്റിക് ആക്കുകയും ചെയ്തു.

ആക്ഷന്‍ ത്രില്ലറായി എത്തിയ സൂര്യയുടെ മാസിലും ഒരു മനോഹരം ഉണ്ട്. പ്രണീതയും സൂര്യയുമാണ് ഗാനത്തില്‍. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം നല്‍കിയത്.

എസ്.ആര്‍ പ്രഭാകരന്റെ സംവിധാനത്തില്‍ ഉദയനിധി സ്റ്റാലിനും നയന്‍താരയും ഒന്നിക്കുന്ന ഒരു കതിര്‍വേലന്‍ കാതിലിലെ ഗാനങ്ങളും പോയവര്‍ഷം ഏറെ റൊമാന്റിക് ആയിരുന്നു. ഹാരിസ് ജയരാജാണ് ചിത്രത്തിന് സംഗീതം നല്‍കിയത്. ഗാനങ്ങളുടെ വിഷ്വല്‍ ട്രീറ്റും എടുത്തുപറയേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News