മുഖ്യമന്ത്രിയുള്ളപ്പോള്‍ എംപി മാത്രമായ സോണിയാഗാന്ധി എങ്ങനെ ഉദ്ഘാടനം നടത്തും; പ്രോട്ടോക്കോള്‍ ലംഘനവും കേരളത്തെ അപമാനിക്കലുമെന്ന് കുമ്മനം രാജശേഖരന്‍; മുഖ്യമന്ത്രിക്കും സോണിയാഗാന്ധിക്കും വിമര്‍ശനം

തിരുവനന്തപുരം: സോണിയാഗാന്ധിയുടെ കേരള സന്ദര്‍ശനത്തില്‍ വിമര്‍ശനവുമായിബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മുഖ്യമന്ത്രിയുള്ളപ്പോള്‍ കേവലം ലോക്‌സഭാ എംപി മാത്രമായ സോണിയാഗാന്ധിയെ ഉദ്ഘാടകയാക്കിയ നടപടിയെയാണ് കുമ്മനം വിമര്‍ശിച്ചത്. സോണിയയെ ഉദ്ഘാടകയാക്കി. മുഖ്യമന്ത്രിയുടെ പേരിനു മുകളില്‍ എംപി മാത്രമായ സോണിയയുടെ പേരുവച്ചതും തെറ്റാണ്. ഇത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും കേരളത്തെ അപമാനിക്കലാണെന്നും കുമ്മനം തന്റെ ട്വിറ്ററില്‍ കുറിച്ചു. രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിക്കു മുകളില്‍ സോണിയാഗാന്ധിയുടെ പേരു വച്ചതിനെയാണ് ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും കുമ്മനം വിമര്‍ശിച്ചത്.

കോട്ടയം ജില്ലയിലെ പാമ്പാടിയിലുള്ള ആര്‍ഐടി എന്‍ജീനിയറിംഗ് കോളജ് രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന ചടങ്ങിനെതിരെയാണ് വിമര്‍ശനം. എന്നാല്‍, 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവര്‍ത്തനം തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനം എന്തുകൊണ്ടാണ് ഇപ്പോള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നുമൊക്കെയുള്ള ആരോപണങ്ങളാണ് കുമ്മനം രാജശേഖരന്‍ നടത്തുന്നത്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനം അഴിമതിക്കാരിയായ ഒരു ജനപ്രതിനിധി ഉദ്ഘാടനം ചെയ്യുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് മോശം സന്ദേശം നല്‍കുമെന്നും കുമ്മനം കുറ്റപ്പെടുത്തുന്നു. ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യ സാധ്യതകള്‍ അന്വേഷിക്കുന്നതിനാലാണ് ഇടതുപക്ഷം ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതെന്നും കുമ്മനം കുറ്റപ്പെടുത്തുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News