ഡിഡിസിഎ അഴിമതി; രക്ഷിക്കാന്‍ ആവശ്യപ്പെട്ട് അരുണ്‍ ജെയ്റ്റ്‌ലി അയച്ച കത്തു പുറത്ത്; കത്തെഴുതിയത് ദില്ലി പൊലീസ് കമ്മീഷണര്‍ക്ക്

ദില്ലി: ഡിഡിസിഎ അഴിമതിയില്‍ നിന്നും രക്ഷ തേടി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അയച്ച കത്തു പുറത്ത്. ദില്ലി ക്രിക്കറ്റ് അസോസിയേഷനില്‍ സാമ്പത്തിക തിരിമറി ഇല്ലെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ട് ജെയ്റ്റ്‌ലി ദില്ലി പൊലീസ് കമ്മീഷണര്‍ക്ക് അയച്ച കത്താണ് പുറത്തായത്. 2011 നവംബര്‍ 27ന് ദില്ലി കമ്മീഷണര്‍ ബി.കെ ഗുപതയ്ക്കാണ് ജയറ്റ്‌ലി കത്ത് അയച്ചത്. ആംആദ്മി പാര്‍ട്ടിയാണ് വാര്‍ത്താസമ്മേളനത്തിനിടെ കത്ത് പുറത്തു വിട്ടത്. ഡിഡിസിഎ അധ്യക്ഷന്‍ ആയിരിക്കെയാണ് അരുണ്‍ ജെയ്റ്റ്‌ലി കത്തയച്ചത്.

Displaying ajj.jpgDisplaying ajj.jpgDisplaying ajj.jpgJaitley-Letter

ഡിഡിസിഎയുടെ പ്രവര്‍ത്തനം സുഗമമാണെന്നും അഴിമതി പ്രശനങ്ങള്‍ ഇല്ലെന്നും കണക്കുകള്‍ സുതാര്യമാണെന്നും വിധി എഴുതണമെന്നായിരുന്നു കത്തിലെ ആവശ്യം. ഡിഡിസിഎയിലെ ഉദ്യോഗസ്ഥര്‍ ആരോപണങ്ങളില്‍ സംഘര്‍ഷം അനുഭവിക്കുന്നുണ്ട്. പരാതികള്‍ അടിസ്ഥാനരഹിതമാണ്. അതിനാല്‍ അന്വേഷണ ശേഷം ഡിഡിസിഎയില്‍ പ്രശനങ്ങള്‍ കണ്ടെത്തിയില്ലെന്ന് വിധിയെഴുതണമെന്നായിരുന്നു കത്തയച്ചത്. ഈ കത്തിന്റെ വിശദാംശങ്ങള്‍ ആംആദ്മി പാര്‍ട്ടി പുറത്തുവിട്ടു.

Jaitley-Letter2

സപെഷ്യല്‍ കമ്മീഷണര്‍ രഞ്ജിത്ത് നാരായണിനോടും ഇതേ ആവശ്യം ഉന്നയിച്ച് ജെയ്റ്റ്‌ലി കത്തയച്ചതിന്റെ തെളിവുകളും എഎപി പുറത്തുവിട്ടു. ഡിഡിസിഎയില്‍ നടമാടിയ അഴിമതിയുടെ എല്ലാ കാര്യങ്ങളും ജെയ്റ്റ്‌ലിക്ക് ബോധ്യമായിരുന്നു എന്നത് വ്യക്തമാക്കുന്നതാണ് ഇക്കാര്യങ്ങളെന്നും നേതാക്കള്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here