ബൗളിംഗ് വേഗത മണിക്കൂറില്‍ 164 കിലോമീറ്റര്‍; യന്ത്രത്തിന് പിഴച്ചപ്പോള്‍ ജോഷ് ഹാസ്ല്‍വുഡിന് ഓസിനൊരു റെക്കോര്‍ഡ്

മെല്‍ബണ്‍: ബൗളിംഗ് വേഗത രേഖപ്പെടുത്തുന്ന യന്ത്രത്തിന് പിഴച്ചപ്പോള്‍ ഓസീസ് പേസ് ബൗളര്‍ ജോഷ് ഹാസ്ല്‍വുഡിനെ തേടി ഓസിനൊരു റെക്കോര്‍ഡും എത്തി. കണക്കു ശരിയാകുമായിരുന്നെങ്കില്‍ ലോകത്തെ ഏറ്റവും വേഗതയേറിയ ബൗളറാകുമായിരുന്നു ഹാസ്ല്‍വുഡ്. ഷോയബ് അക്തറിനെയും മറികടന്ന് ലോകത്തിന്റെ നെറുകയില്‍ തൊട്ടേനെ ജോഷ്. വെസ്റ്റിന്‍ഡീസിനെതിരെയുള്ള ബോക്‌സിങ് ഡേ ടെസ്റ്റിന്റെ നാലാം ദിവസമാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച വേഗത ജോഷിന്റെ പന്തിന് സ്പീഡോമീറ്ററില്‍ തെളിഞ്ഞത്. വേഗത എത്രയെന്നല്ലേ. മണിക്കൂറില്‍ 164 കിലോമീറ്റര്‍ അഥവാ 102 മൈല്‍.

ഓപ്പണര്‍ രാജേന്ദ്ര ചന്ദ്രികയ്‌ക്കെതിരെ ഹേസില്‍വുഡ് എറിഞ്ഞ പന്താണ് സ്പീഡോമീറ്ററിന്റെ കണ്ണുവെട്ടിച്ചത്. മണിക്കൂറില്‍ 164.2 കിലോമീറ്ററാണ് സ്പീഡോമീറ്റര്‍ രേഖപ്പെടുത്തിയത്. റാവല്‍പിണ്ടി എക്‌സ്പ്രസ് ഷോയബ് അക്തറിന്റെ മണിക്കൂറില്‍ 161.3 കിലോമീറ്റര്‍ എന്ന റെക്കോഡിലും വേഗത്തിലുള്ള ഹേസില്‍വുഡിന്റെ പന്ത് കണ്ട് എല്ലാവരും ഒന്ന് ഞെട്ടി. എന്നാല്‍, മണിക്കൂറില്‍ 135 കിലോമീറ്റര്‍ മാത്രമായിരുന്നു ഹേസില്‍വുഡിന്റെ ശരാശരി വേഗം. തുടര്‍ന്ന് നടന്ന വിശദമായ പരിശോധനയിലാണ് സ്പീഡോമീറ്ററിന്റെ കണക്ക് ഒരു നോബോളായിരുന്നുവെന്ന് കണ്ടെത്തിയത്.

ഡുനഡിനില്‍ ന്യൂസിലന്‍ഡും ശ്രീലങ്കയും തമ്മില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ കിവീസ് ഫാസ്റ്റ് ബൗളര്‍ നീല്‍ വാഗ്ണര്‍ എറിഞ്ഞ പന്തിന്റെ വേഗം മണിക്കൂറില്‍ 160 കിലോമീറ്ററാണെന്ന് സ്പീഡോമീറ്റര്‍ തെറ്റായി രേഖപ്പെടുത്തിയത് ഈയിടെയാണ്. പന്തിന് കുറുകെ ഒരു പക്ഷി പറന്നതാണ് അന്നു യന്ത്രത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News