വിജയകാന്തിന്റെ കോലം കത്തിക്കാന്‍ ശ്രമിച്ച് പണി വാങ്ങി; ജയലളിതയുടെ അനുയായികള്‍ക്ക് മേല്‍ തീ പടര്‍ന്നു; രണ്ട് പേര്‍ക്ക് പൊള്ളലേറ്റു; വീഡിയോ കാണാം

തഞ്ചാവൂര്‍: തമിഴ് സിനിമാ താരവും രാഷ്ട്രീയനേതാവുമായ വിജയകാന്തിന്റെ കോലം കത്തിക്കാന്‍ ശ്രമിച്ച എഐഎഡിഎംകെ പ്രവര്‍ത്തകര്‍ക്ക് പൊള്ളലേറ്റു. തഞ്ചാവൂര്‍ ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് സംഭവം. കോലത്തില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ജയലളിതയുടെ അനുയായികള്‍ ശ്രമിച്ചു. ഇതിനിടെ തീ പാര്‍ട്ടി പ്രവര്‍ത്തകരുടെ വസ്ത്രത്തിലേക്ക് ആളിപ്പടര്‍ന്നു. ഉടുത്തിരുന്ന ഷര്‍ട്ടിലും മുണ്ടിലും തീപിടിച്ചതോടെ അണികള്‍ ചിതറിയോടി. സംഭവത്തില്‍ രണ്ട് പ്രവര്‍ത്തകര്‍ക്ക് പൊള്ളലേറ്റു.

തമിഴ് സിനിമാ താരവും രാഷ്ട്രീയനേതാവുമായ വിജയ്കാന്ത് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതെക്കിരെ നടത്തിയ പരാമര്‍ശം വിവാദമായി. തുടര്‍ന്ന് തഞ്ചാവൂര്‍ ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിരുന്ന ജയലളിതയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ തന്റെ പാര്‍ട്ടിക്കാരോട് വിജയ്കാന്ത് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് എഐഎഡിഎംകെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിജയ്കാന്തിന്റെ കോലംകത്തിക്കാന്‍ ശ്രമിച്ചത്.

തമിഴ് വാര്‍ത്താ ചാനലായ ന്യൂസ് സെവന്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News