സണ്ണി ലിയോണിന്റെ മസ്തിസാദേയ്ക്കു പിന്നാലെ ആരാധകരുടെ ഉറക്കം കെടുത്തി ബിഗ് ബോസ് 9-ലെ മത്സരാര്‍ത്ഥി മന്ദന കരിമി. ജനുവരിയില്‍ റിലീസ് ചെയ്യാനിരിക്കുന്ന ക്യാ കൂള്‍ ഹെ ഹം 3 എന്ന ചിത്രത്തിനായി മന്ദനയുടെ ഹോട്ട് ഫോട്ടോ ഷൂട്ട് ആണ് ഇപ്പോള്‍ ബോളിവുഡിലെ സംസാരവിഷയം. മസ്തിസാദേയെ പോലെ ക്യാ കൂള്‍ ഹെ ഹം എന്ന ചിത്രവും ഒരു അഡല്‍റ്റ് കോമഡി ചിത്രമാണ്. ക്യാ കൂള്‍ ഹെ ഹം 3 ജനുവരി 22നാണ് റിലീസ് ചെയ്യാനിരിക്കുന്നത്. മസ്തിസാദേ 29-ന് തിയറ്ററുകളിലെത്തും.
പോസ്റ്റര്‍ ഷൂട്ട് വീഡിയോയിലാണ് മന്ദനയുടെ ഹോട്ട് പ്രകടനം. ബിക്കിനിയിലാണ് മന്ദന പ്രത്യക്ഷപ്പെടുന്നത്. ക്യാ കൂള്‍ ഹെ ഹം 3യുടെ അണിയറ പ്രവര്‍ത്തകരാണ് വീഡിയോ പുറത്തു വിട്ടത്. കഴിഞ്ഞ ദിവസമാണ് മസ്തിസാദേയുടെ ട്രെയിലര്‍ ഇറങ്ങിയത്. യൂട്യൂബിനെ ഇളക്കി മറിച്ചു കൊണ്ടാണ് അഡല്‍റ്റ് കോമഡി ചിത്രമായ മസ്തിസാദേയുടെ ട്രെയിലര്‍ എത്തിയത്. ഏതു ചിത്രമായിരിക്കും ബോലിവുഡില്‍ തരംഗമാകുക എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post