ലെഗ്ഗിംങ്‌സ് ധരിച്ച സ്ത്രീകള്‍ക്ക് ക്ഷേത്രദര്‍ശനത്തിന് വിലക്ക്; തമിഴ്‌നാട്ടില്‍ ക്രമീകരണം പുതുവര്‍ഷം മുതല്‍

മധുര: ലെഗ്ഗിംങ്‌സ് ധരിച്ച് ക്ഷേത്രദര്‍ശനം നടത്തുന്ന സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു. വിലക്ക് ജനുവരി ഒന്നുമുതല്‍ നിലവില്‍ വരും. മദ്രൈസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്നാണ് തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഉത്തരവ് നടപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശം ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്‍ഡ്‌സ് (എച്ച്ആര്‍ & സിഇ) ക്ഷേത്രങ്ങള്‍ക്ക് നല്‍കി.

ജീന്‍സ്, ലെഗിങ്‌സ്, സ്ലീവ്‌ലെസ്, സ്‌കര്‍ട്ട് എന്നിവ ധരിച്ച് സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ഉത്തരവ് പ്രകാരം വിലക്കുണ്ട്. സാരി, ഹാഫ്‌സാരി, ചുരിദാര്‍ എന്നിവയോ പരമ്പരാഗത വസ്ത്രങ്ങളോ ധരിച്ച് മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കുവാന്‍ പാടുള്ളൂവെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. തലമുടി മറച്ച് വേണം ക്ഷേത്രത്തില്‍ പ്രവേശിക്കേണ്ടതെന്നും സര്‍ക്കുലറിലുണ്ട്. പുരുഷന്‍മാര്‍ ധോത്തിയും മേല്‍വസ്ത്രവും അണിഞ്ഞുവേണം ക്ഷേത്രദര്‍ശനത്തിന് എത്തേണ്ടത്.

‘ഇത് പുതിയ ഉത്തരവല്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ക്ഷേത്രങ്ങളാണ് തമിഴ്‌നാട്ടില്‍ എങ്ങുമുള്ളത്. അതിന്റെ ആരംഭം മുതല്‍ ഇക്കാര്യത്തില്‍ കൃത്യമായ നിഷ്ഠകളും ആചാരങ്ങളും പിന്തുടര്‍ന്നുവരുന്നുണ്ട്. 1947ലെ മദ്രാസ് ക്ഷേത്രപ്രവേശന നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കുക മാത്രമാണ് ചെയ്യുന്നത്.’ ഇതാണ് അധികൃതരുടെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News