മമതയുടെ അക്രമി സര്‍ക്കാരിനെ നേരിടുന്ന ബംഗാള്‍ ഘടകത്തിന് പ്ലീനത്തിന്റെ ഐക്യദാര്‍ഢ്യം; ത്രിപുര സര്‍ക്കാരിനും അഭിനന്ദനം; മൂന്ന് പ്രമേയങ്ങള്‍ക്ക് പ്ലീനത്തിന്റെ അംഗീകാരം

കൊല്‍ക്കത്ത: സിപിഐഎം സംഘടനാ പ്ലീനം മുന്ന് പ്രത്യേക പ്രമേയങ്ങള്‍ അംഗീകരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ്സ് അതിക്രമങ്ങള്‍ ചെറുക്കുന്ന ബംഗാള്‍ ഘടകത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്ന പ്രമേയം കോടിയേരി ബാലകൃഷ്ണനാണ് അവതരിപ്പിച്ചത്.

മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന ത്രിപുരയിലെ ഇടത് സര്‍ക്കാറിനെ അഭിനന്ദിക്കുന്ന വൃന്ദ കാരാട്ടിന്റ പ്രമേയത്തിനും കൊല്‍ക്കത്ത പ്ലീനം അംഗീകാരം നല്‍കി. ഒക്ടോബര്‍ വിപ്ലവ ശതാബ്ദി വിപുലമായി ആചരിക്കാന്‍ ആഹ്വാനം ചെയ്യുന്ന എംഎ ബേബി അവതരിപ്പിച്ച പ്രമേയവും പ്ലീനം അംഗീകരിച്ചു.

Brinda-karat

മമതാ ബാനര്‍ജി സര്‍ക്കാറിന്റെ നാലര വര്‍ത്തെ ഭരണം ജനവീവിതം ദുസ്സഹമാക്കിയെന്ന് കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകള്‍, ദളിത് വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങി സര്‍വ്വത്ര വിഭാഗം ജനങ്ങളും കനത്ത ശാരീരിക ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടുന്നു.

ചിട്ടി ഫണ്ട് കുംഭകോണം ഉള്‍പ്പെടെ സാമ്പത്തിക കൂറ്റകൃത്യങ്ങള്‍ക്ക് ബംഗാളിലെ മന്ത്രിമാര്‍ നേതൃത്വം നല്‍കുന്നു. വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ മൗലിക വാദികളുടെ ദുഷ്പ്രവര്‍ത്തിക്ക് മമതാ സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നു. ഗുണ്ടകളെയും ഭരണസംവിധാനങ്ങളെയും ഉപയോഗിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുന്നുവെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.

164 സിപിഐഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 171 ഇടത്പാര്‍ട്ടി പ്രവര്‍ത്തകരെ ഇതുവരെ തൃണമൂല്‍ കോണ്‍ഗ്രസ് കൊലപ്പെടുത്തി. ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് ബംഗാളില്‍ പാര്‍ട്ടി പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്. ജനാധിപത്യ കശാപ്പിനെയും അതിക്രമളെയും വര്‍ഗ്ഗീയതയെയും ചെറുക്കാന്‍ സന്ധിയില്ലാത്ത സമരം നടക്കുന്ന ബംഗാള്‍ ജനതയെ അഭിവാദ്യം ചെയ്യുന്നതായും പ്ലീനം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.

ത്രിപുരയിലെ ഇടത് സര്‍ക്കാറന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്ന പ്രമേയം പിബി അംഗം ബൃന്ദ കാരാട്ടാണ് അവതരിപ്പിച്ചത്. ജനകീയ നയങ്ങളുമായി മുന്നോട്ടു പോകുന്ന ത്രിപുര സര്‍ക്കാര്‍ രാജ്യത്തിനു തന്നെ മാതൃകയാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. തുടര്‍ച്ചയായ തിരഞ്ഞെടുപ്പുകളില്‍ ത്രിപുരയിലെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ത്രിപുരയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതാണ് പ്രമേയം.

ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷിക വര്‍ഷം വിപുലമായി ആചരിക്കാന്‍ ആഹ്വാനം ചെയ്യുന്ന എംഎ ബേബി അവതരിപ്പിച്ച പ്രമേത്തിനും പ്ലീനം അംഗീകീരം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News