സിപിഐഎം അഖിലേന്ത്യാ സംഘടനാ പ്ലീനം ഇന്ന് സമാപിക്കും; റിപ്പോര്‍ട്ടിനും പ്രമേയത്തിനും മേലുള്ള മറുപടിയും ഇന്ന്

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ചേരുന്ന സിപിഐഎം അഖിലേന്ത്യാ സംഘടനാ പ്ലീനം ഇന്ന് സമാപിക്കും. റിപ്പോര്‍ട്ടിനും പ്രമേയത്തിനും മേലുള്ള പൊതു ചര്‍ച്ചയ്ക്ക് ഇന്ന് മറുപടി നല്‍കും. സംഘടനാ റിപ്പോര്‍ട്ടിനും പ്രമേയത്തിനും പ്ലീനം അംഗീകാരം നല്‍കും.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച സംഘടനാ പ്രമേയത്തിലും പിബി അംഗം പ്രകാശ് കാരാട്ട് അവതരിപ്പിച്ച റിപ്പാര്‍ട്ടിന്‍മേലും നടന്ന ചര്‍ച്ചയ്ക്ക് പോളിറ്റ് ബ്യൂറോ യോഗം ചേര്‍ന്ന് മറുപടി തയ്യാറാക്കി. പ്രതിനിധികള്‍ മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങളും ഭേദഗതികളും വിശദമായി പരിശോധിച്ചാണ് മറുപടി തയ്യാറാക്കിയത്. മറുപടിക്ക് ശേഷം റിപ്പോര്‍ട്ടും പ്രമേയവും അംഗീകാരത്തിനായി സമര്‍പ്പിക്കും. പ്ലീനം അംഗീകരിക്കുന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പാര്‍ട്ടിയുടെ സംഘടനാ പരമായ മുന്നോട്ട് പോക്ക്. പുതിയ വെല്ലുവിളികള്‍ നേരിടാന്‍ സംഘടാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ചും സംഘടനാ സംവിധാനത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയും പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്ലീനം ചേര്‍ന്നത്. കൂടുതല്‍ വനിതകളേയും യൂവജനങ്ങളേയും പാര്‍ട്ടിയിലേക്ക് കൊണ്ടുവരിക, ബഹുജന സമരങ്ങള്‍ ശക്തിപ്പെടുത്തുക, പാര്‍ട്ടി അംഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങല്‍ക്ക് ഊന്നല്‍ നല്‍കുന്ന ചര്‍ച്ചയാണ് പ്ലീനത്തില്‍ നടന്നത്.

വര്‍ഗീയതയും പുത്തന്‍ സാമ്പത്തിക നയങ്ങളും സൃഷ്ടിച്ച പുതിയ വെല്ലുവിളികള്‍ നേരിടാന്‍ കൊല്‍ക്കത്ത പ്ലീനം പാര്‍ട്ടിയെ സജ്ജമാക്കും. സംഘടനാപരമായ പൊളിച്ചെഴുത്തകള്‍ക്ക് തുടക്കം കുറിക്കുന്ന കൊല്‍ക്കത്ത പ്ലീനം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News