വയനാട്ടില്‍ ആദിവാസി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് വര്‍ദ്ധിക്കുന്നു; ഈ അദ്ധ്യായന വര്‍ഷം പഠനമുപേക്ഷിച്ചത് 882 വിദ്യാര്‍ത്ഥികള്‍

കല്‍പ്പറ്റ: വയനാട്ടില്‍ വിദ്യാലയങ്ങളില്‍ നിന്ന് ആദിവാസി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. ഈ വര്‍ഷം ഇതുവരെ ജില്ലയില്‍ 882 ആദിവാസി വിദ്യാര്‍ത്ഥികള്‍ പഠനമുപേക്ഷിച്ചു. ബദല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തകര്‍ച്ച വിദ്യാത്ഥികളുടെ പഠനസാദ്ധ്യതകളും ഇല്ലാതാക്കുകയാണ്.

ക്രിസ്മസ് അവധിക്ക് മുന്‍പുള്ള കണക്കുകള്‍ പ്രകാരം ഈ അദ്ധ്യായന വര്‍ഷം സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന്
733 പേരും 149 പേര്‍ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പഠനമുപേക്ഷിച്ചതായാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍. 54 വിദ്യാര്‍ത്ഥികള്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നിട്ടുണ്ടെങ്കിലും ഇപ്പോള്‍ പഠിക്കാനെത്തുന്നില്ല. പത്താംക്ലാസില്‍ നിന്ന് 103 പേര്‍ കൊഴിഞ്ഞുപോയി.

എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലായി 546 കുട്ടികള്‍ പഠനം ഉപേക്ഷിച്ച് മടങ്ങി. ആണ്‍ കുട്ടികളാണ്
പഠനമുപേക്ഷിച്ചവരിലധികവും. അവധിക്കാലം കഴിഞ്ഞ് സ്‌കൂളില്‍ തിരിച്ചെത്തുന്ന ആദിവാസി വിദ്യാര്‍ത്ഥികളില്‍
ഗണ്യമായ കുറവാണുണ്ടാവുക. എന്നാല്‍ ഇവരെ സ്‌കൂളുകളില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളുണ്ടാകാറില്ല. 2014-2015 അദ്ധ്യായന വര്‍ഷത്തില്‍ ആകെ കൊഴിഞ്ഞുപോയ വിദ്യാര്‍ത്ഥികളുടെ എണ്ണം 1030 ആണ്. ഇതില്‍ 882 പേരും
ആദിവാസി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവരാണ്. ഔദ്യോഗിക കണക്കുകള്‍ മാത്രമാണിത്.

ഹാജര്‍ ബുക്കില്‍ പേരുള്ള പല വിദ്യാര്‍ത്ഥികളും പഠിക്കാനെത്താത്ത സ്‌കൂളുകളുമുണ്ട്. എണ്ണം തികക്കുന്നതിനോ ആനുകൂല്യങ്ങള്‍ക്കോ ഈ പേരുകള്‍ സ്‌കൂളധികൃതര്‍ ഒഴിവാക്കാറില്ല. വനയോര ഗ്രാമങ്ങളിലെ വിദ്യാര്‍ത്ഥികളാണ് പൊതുവിദ്യാഭ്യാസ രീതികളോട് പൊരുത്തപ്പെടാനാവാതോയോ ജീവിതദുരിതങ്ങളാലോ പഠനമുപേക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News