പങ്കാളിത്തപ്രഖ്യാപനവും കെട്ടുതാലി ചൂട്ടെരിക്കലും; സവര്‍ണ ഫാസിസത്തിനെതിരേ ‘ചുംബനതെരുവ്’ പുതുവത്സരദിനത്തില്‍ കോഴിക്കോട്

കോഴിക്കോട്: സവര്‍ണ ഫാസിസത്തിനെതിരേ മുദ്രാവാക്യമുയര്‍ത്തി ഞാറ്റുവേല സാംസ്‌കാരിക കൂട്ടായ്മയുടെ ‘ചുംബനതെരുവ്’ പരിപാടി നാളെ കോഴിക്കോട്. പബ്ലിക്ക് ലൈബ്രറിക്ക് സമീപമാണ് ഒരു ദിവസം നീണ്ടു നില്‍ക്കുന്ന പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുക.

സദാചാര ജീര്‍ണ്ണതകള്‍ക്കെതിരെ തെരുവു ചുംബനം, പ്രതിരോധ ചിത്രമെഴുത്തും പാട്ടും, ചിത്രരചനയിലുടെ പ്രതിരോധ ബാരിക്കേഡ് നിര്‍മ്മാണം, കെട്ടുതാലി ചൂട്ടെരിക്കല്‍, പങ്കാളിത്ത ജീവിത പ്രഖ്യാപനം എന്നിവയാണ് പ്രതിഷേധപരിപാടികളെന്ന് ഞാറ്റുവേല പ്രവര്‍ത്തകര്‍ അറിയിച്ചു.

ബ്രാഹ്മണ്യത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരേ കലാവിഷ്‌കാരങ്ങളും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി ഞാറ്റുവേല നടത്തുന്ന തെരുവരങ്ങുകളുടെ ഭാഗമായാണ് പരിപാടിയെന്ന് സെക്രട്ടറി സ്വപ്‌നേഷ് ബാബു പത്രസമ്മേളനത്തില്‍ പറഞ്ഞു. പരിപാടിക്ക് നേരേ ബോംബെറിയുമെന്ന് ഹിന്ദുത്വശക്തികളും ഹനുമാന്‍സേനക്കാരും ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌നേഷ് ബാബു ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News