തിരുവനന്തപുരം: ഐക്യസന്ദേശം പ്രകടിപ്പിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ എന്നിവര്‍ ഇന്ന് മാധ്യമങ്ങളെ നടത്തും. വൈകുന്നേരം മൂന്നു മണിക്ക് കെപിസിസി ആസ്ഥാനത്താണ് സംയുക്ത വാര്‍ത്താസമ്മേളനം നടക്കുക.
തര്‍ക്കങ്ങളൊഴിവാക്കി ഒത്തൊരുമയോടെ പോകണമെന്ന സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കില്‍ കേരള കോണ്‍ഗ്രസ് എം, മുസ്ലിം ലീഗ്, ജെഡിയു, കേരള കോണ്‍ഗ്രസ് ജേക്കബ് എന്നീ ഘടകകക്ഷി നേതാക്കള്‍ അതൃപ്തി അറിയിച്ചതിനെ തുടര്‍ന്നാണ് സോണിയയുടെ നിര്‍ദ്ദേശം.
ഗ്രൂപ്പ് പ്രവര്‍ത്തനം അതിരുവിടേണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സോണിയാ ഗാന്ധി മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്നണിക്കുള്ളില്‍ ഐക്യം മെച്ചപ്പെടുത്തിയില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകുമെന്ന് ഘടകകക്ഷി നേതാക്കള്‍ സോണിയയോട് പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകള്‍ സോണിയാഗാന്ധിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here