എലിയെ പേടിച്ച് എയര്‍ഇന്ത്യ; മുംബൈയില്‍നിന്നു ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി; എലിയെ കണ്ടെത്തിയത് ഇറാന്‍ അതിര്‍ത്തി കഴിഞ്ഞപ്പോള്‍

മുംബൈ: എലിയുടെ ശല്യം കാരണം മുംബൈയില്‍നിന്നു ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം തിരിച്ചിറക്കി. മുംബൈയില്‍നിന്നു പുറപ്പെട്ട വിമാനം ഇറാനിലെ ടെഹ്‌റാന് സമീപമെത്തിയപ്പോഴാണ് എലിയുടെ സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് വിമാനം മുംബൈക്ക് തന്നെ തിരിക്കുകയായിരുന്നു.

രാവിലെ 7.30നാണ് 225 യാത്രക്കാരുമായി വിമാനം പുറപ്പെട്ടത്. തിരികെ ഉച്ചക്ക് 1.30ന് വിമാനം മുംബൈയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ലണ്ടനിലേക്ക് വിട്ടു. സംഭവത്തെക്കുറിച്ച് എയര്‍ഇന്ത്യയും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും അന്വേഷണത്തിന് ഉത്തരവിട്ടു.

എലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് അനൗദ്യോഗിക വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here