ആര്‍എസ്എസ്-വെള്ളാപ്പള്ളി സഖ്യത്തിന്റെ വാദങ്ങള്‍ പൊളിയുന്നു; സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഹിന്ദു സമുദായങ്ങള്‍ക്ക്

കൊല്ലം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഹിന്ദു സമുദായങ്ങള്‍ക്കാണെന്ന് വിവരാവകാശരേഖ. ജനസംഖ്യയില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന മുസ്ലീം സമുദായത്തിന് മൂന്നാം സ്ഥാനം മാത്രമാണ്. മുസ്ലീം സമുദായം അനര്‍ഹമായി എല്ലാം നേടുന്നുവെന്ന വെള്ളാപ്പള്ളി നടേശന്റെ ആരോപണത്തെ നേരിടാന്‍ മുസ്ലീംലീഗ് നേതാവ് യൂനുസ് കുഞ്ഞാണ് വിവരങള്‍ ശേഖരിച്ചത്.

ഹൈസ്‌കൂള്‍, യുപി, എല്‍പി എയ്ഡഡ് സ്‌കൂളുകളില്‍ ഹിന്ദു സമുദായത്തിന് 2,945 സ്‌കൂളുകളുണ്ട്. മുസ്ലീം സമുദായത്തിനാകെ 1392 സ്‌കൂളുകള്‍ മാത്രമാണ് ഉള്ളതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. 2,623 എയിഡഡ് സ്‌കൂളുകളുമായി ക്രൈസ്തവ വിഭാഗത്തിനാണ് രണ്ടാംസ്ഥാനം. ആകെ 7145 സ്‌കൂളുകളാണ് എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. 2014-2015 ലെ കണക്കാണിത്.

ഇതോടെ കേരളത്തില്‍ ന്യൂനപക്ഷ പ്രീണനത്തിനായി, പ്രത്യേകിച്ച് മുസ്ലീം സമുദായത്തിനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതെന്ന ആര്‍എസ്എസ്-വെള്ളാപ്പള്ളി സഖ്യം നടത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞു.

അതേസമയം, കേരളത്തിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് എയിഡഡ് കോളേജുകളുടെ എണ്ണത്തിലും മുസ്ലീം സമുദായം മൂന്നാം സ്ഥാനത്താണ്(24). ഹിന്ദു മാനേജ്‌മെന്റ്ുകള്‍ക്ക് 46, ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് 78 കോളേജുകളുണ്ട്.

വസ്തുതകള്‍ മറച്ചു വെച്ച് വെള്ളാപ്പള്ളി നടേശന്‍ സംഘപരിവാറുമായി ചേര്‍ന്ന് ഭൂരിപക്ഷ വര്‍ഗീയതയ്ക്കായി നടത്തിയ കരുനീക്കം വെളിച്ചത്തു കൊണ്ടുവരുവാനാണ് താന്‍ വിവരാവകാശ നിയമം പ്രകാരം കണക്കുകള്‍ ശേഖരിച്ചതെന്ന് യൂനുസ്‌ക്കുഞ്ഞ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News