തിരുവനന്തപുരം: മദ്യലഭ്യത കുറയ്ക്കുകയെന്ന സര്‍ക്കാര്‍ നയം ആത്മാര്‍ത്ഥമാണെങ്കില്‍ കേരളത്തിലെ സ്വകാര്യ ക്ലബുകള്‍ക്ക് അനുവദിച്ചിട്ടുള്ള ബാര്‍ ലൈസന്‍സ് റദ്ദാക്കണമെന്ന് ചെറിയാന്‍ ഫിലിപ്പ്.
‘ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള എല്ലാ ഹോട്ടലുകളിലെയും എണ്ണൂറിലധികം ബാറുകള്‍ പൂട്ടിയ സാഹചര്യത്തില്‍ സമ്പന്ന വരേണ്യ വര്‍ഗത്തിന് മാത്രം അംഗത്വമുള്ള മുപ്പത്തിമൂന്നു ക്ലബുകളില്‍ ബാര്‍ തുടരുന്നത് വിവേചനപരമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ പി സി സി പ്രസിഡണ്ട് വിഎം സുധീരനും നിലപാട് വ്യക്തമാക്കണം.’
‘അഴിമതിക്ക് വിധേയമായി അവിഹിത കാര്യസാദ്ധ്യത്തിനു തയ്യാറാകുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെ മദ്ധ്യസ്ഥരായി പ്രവര്‍ത്തിക്കുന്ന അധികാര ദല്ലാളന്മാരുടെ ആസ്ഥാനമാണ് ചില ക്ലബുകള്‍. ബാറുകള്‍ പൂട്ടിയശേഷം ക്ലബുകളിലെ മദ്യവില്പന വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും ക്ലബുകളിലെ ലൈസന്‍സ് ഫീസ് 15 ലക്ഷം രൂപ മാത്രമാണ്. ഈ ക്ലബുകളിലെ അംഗത്വഫീസ് ഇപ്പോള്‍ 5 മുതല്‍ 10 ലക്ഷം രൂപ വരെയായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ക്ലബുകളില്‍ അംഗങ്ങള്‍ക്കും അതിഥികള്‍ക്കും സുലഭമായി മദ്യം ലഭിക്കുംപോള്‍ സാമാന്യജനങ്ങള്‍ക്ക് ബിവറേജസ് ഷോപ്പുകള്‍ക്ക് മുമ്പില്‍ മണിക്കൂറുകളോളം വെയിലത്തും മഴയത്തും ക്യു നില്‌ക്കേണ്ടി വരുന്നത് കടുത്ത അനീതിയാണ്. കേരളത്തിന് പുറത്തു നിന്നുള്ള വിദേശ,സ്വദേശ വിനോദ സഞ്ചാരികള്‍ക്കും ക്യു മാത്രമാണ് അഭയം. കേരളത്തില്‍ ഫൈവ് സ്റ്റാര്‍ ടൂറിസം മാത്രം മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. പണക്കാരെയും പാവപ്പെട്ടവരെയും വേര്‍തിരിക്കുന്ന ഇരട്ടതാപ്പാണിത്.’- ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
മദ്യലഭ്യത കുറയ്ക്കുകയെന്ന സർക്കാർ നയം ആത്മാർത്ഥമാണെങ്കിൽ കേരളത്തിലെ നിരവധി സ്വകാര്യ ക്ലബുകൾക്ക് സർക്കാർ അനുവദിച്ചിട്ടുള്…
Posted by Cherian Philip on Wednesday, 30 December 2015
Get real time update about this post categories directly on your device, subscribe now.
Discussion about this post