ജയലളിത തുടര്‍ച്ചയായി ഏഴാം തവണയും എഡിഎംകെ ജനറല്‍ സെക്രട്ടറി; ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്ന് പ്രമേയം

ചെന്നൈ: തുടര്‍ച്ചയായ ഏഴാം വട്ടവും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം(എഡിഎംകെ) ജനറല്‍സെക്രട്ടറിയായി തെരഞ്ഞെടുത്തു.ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ജയലളിതയുടെ തെരഞ്ഞെടുപ്പ്. അടുത്തവര്‍ഷം മധ്യത്തോടെ തമിഴ്‌നാട്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ തീരുമാനങ്ങളും എടുക്കാന്‍ ജയലളിതയെ യോഗം ചുമതലപ്പെടുത്തി. ജയലളിതയുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

മത്സ്യത്തൊഴിലാളികള്‍ക്കു നേരേ ആക്രമണം തുടരുന്ന ശ്രീലങ്കന്‍ സൈന്യത്തിന്റെ ഭീഷണി പരിഹരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും ശ്രീലങ്കന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പൊങ്കലിന് ജെല്ലിക്കെട്ടു നടത്തുന്നതിന് അനുമതി നല്‍കി കേന്ദ്രം പ്രത്യേകം ഓഡിനന്‍സ് പാസാക്കണം. യോഗത്തിന് സ്ഥലം നല്‍കിയതുമായി ബന്ധപ്പെട്ടു വിവാദമുണ്ടായതിനിടെയാണ് ഇന്നു ജനറല്‍ കൗണ്‍സില്‍ ചേര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News