ആറാം ക്ലാസുകാരിയെ പീഡിപ്പിച്ച ഹെഡ്മാസ്റ്ററെ നാട്ടുകാര്‍ കെട്ടിയിട്ടു തല്ലി; വീട്ടില്‍ നിന്ന് വലിച്ചിറക്കി നഗ്നനാക്കി മരത്തില്‍ കെട്ടിയിട്ടു

മൈസൂര്‍: ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഹെഡ്മാസ്റ്ററെ നാട്ടുകാര്‍ വേണ്ടപോലെ കൈകാര്യം ചെയ്തു. മൈസൂരിന് സമീപം സിദ്ധലിഗാപുരത്താണ് സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ നേതൃത്വത്തിലെത്തിയ മുപ്പതോളം പേരാണ് ശിക്ഷ നടപ്പാക്കിയത്.

അടുത്തിടെ കൊല്ലഗലില്‍നിന്നു സിദ്ധലിംഗാപുരത്തേക്കു സ്ഥല്ം മാറി വന്ന അമ്പത്തെട്ടുവയസുകാരനായ രാമമൂര്‍ത്തി എന്ന അധ്യാപകനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി പരാതി പറഞ്ഞതിനെത്തുടര്‍ന്നു മാതാപിതാക്കള്‍ ഹെഡ്മാസ്റ്ററോട് കാര്യം അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ നേതൃത്വത്തില്‍ മുപ്പതോളം പേരുടെ സംഘം ഹെഡ്മാസ്റ്ററെ വീട്ടിലെത്തി വലിച്ചു പുറത്തിട്ടു നഗ്നനാക്കിയശേഷം പരസ്യമായി മര്‍ദിക്കുകയായിരന്നു. ഹെഡ്മാസ്റ്ററെ പൊലീസ് കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News