പാകിസ്താനി ഗായകന്‍ അദ്‌നാന്‍ സാമിക്ക് ഇന്ത്യന്‍ പൗരത്വം; നാളെ മുതല്‍ പൗരത്വം നിലവില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയം

ദില്ലി: പാകിസ്താനി ഗായകന്‍ അദ്‌നാന്‍ സാമിക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് സാമിക്ക് ഇന്ത്യന്‍ പൗരത്വം അനുവദിച്ചത്. പൗരത്വം നാളെ മുതല്‍ നിലവില്‍ വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യന്‍ പൗരത്വം അനുവദിക്കണമെന്ന അദ്‌നാന്‍ സാമിയുടെ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിക്കുകയായിരുന്നു. 2001 മുതല്‍ അദ്‌നാന്‍ സാമി ഇന്ത്യയിലാണ് താമസം. ഓഗസ്റ്റില്‍ അദ്‌നാന്‍ സാമിക്ക് ഇന്ത്യയില്‍ താമസിക്കാനുള്ള കാലാവധി നീട്ടി നല്‍കിയിരുന്നു.

2001 മാര്‍ച്ച് 13നാണ് ഒരു വര്‍ഷത്തെ സന്ദര്‍ശനത്തിനായി അദ്‌നാന്‍ സാമി ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് സാമി പാക് പൗരത്വം ഉപേക്ഷിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇന്ത്യന്‍ പൗരത്വത്തിനായി സാമി ഇന്ത്യന്‍ സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചത്. കല, സാഹിത്യം, മനുഷ്യ പുരോഗതി എന്നീ മേഖലകളില്‍ സാമി നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച് പൗരത്വം അനുവദിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. സിറ്റിസന്‍ഷിപ്പ് ആക്ട് 1995 പ്രകാരമാണ് സാമിക്ക് പൗരത്വം നല്‍കിയത്. ഓഗസ്റ്റില്‍ അനിശ്ചിത കാലത്തേക്ക് ഇന്ത്യയില്‍ താമസിക്കാന്‍ കേന്ദ്രം സാമിയെ അനുവദിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here