പശുവിനെ കെട്ടിപ്പിടിച്ചും ഉമ്മവച്ചും കാല്‍വന്ദിച്ചും സെല്‍ഫിയെടുക്കാം; പശുവിനെ സംരക്ഷിക്കാന്‍ ആവശ്യപ്പെട്ട് എന്‍ജിഒയുടെ കൗഫി മത്സരം

കൊല്‍ക്കത്ത: പശുവിനെ മാതാവായി ചിത്രീകരിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ക്കും ഗോമാംസം ഉപയോഗിച്ചതുമായുള്ള വിവാദങ്ങളും പതിവാകുന്നതിനിടെ പശുവിനൊപ്പം സെല്‍ഫിയെടുത്തു മത്സരവും. കൊല്‍ക്കത്തയിലെ ഗോ സേവാ പരിവാര്‍ എന്ന സന്നദ്ധ സംഘടനയാണ് കൗഫി എന്ന പേരില്‍ പശുവിനൊപ്പം സെല്‍ഫിയെടുത്തു മത്സരം സംഘടിപ്പിക്കുന്നത്. പശുവിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താനാണ് കൗഫി സംഘടിപ്പിക്കുന്നതെന്നാണ് സംഘാടകരുടെ നിലപാട്.

കഴിഞ്ഞദിവസമാണ് ഗോ സേവാ പരിവാര്‍ മത്സരം ആരംഭിച്ചത്. പശുവിന്റെ പേരില്‍ രാഷ്ട്രീയവും മതപരവുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിപ്പുറം പശുവിനെ സംരക്ഷിക്കേണ്ടതിനു ശാസ്ത്രീയമായ കാരണങ്ങളുമുണ്ടെന്നാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ഗോവധത്തിനെതിരായ ആര്‍എസ്എസ്, സംഘപരിവാര്‍ സംഘടനകളുടെ നിലപാട് തന്നെയാണ് സംഘടനയും ഉയര്‍ത്തിക്കാട്ടുന്നത്. ആര്‍എസ്എസിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നതാണ് ഈ എന്‍ജിഒ എന്ന ആരോപണവും ശക്തമാണ്.

പശുവിനെ ചുംബിച്ചും പശുവിന്റെ കാല്‍ വന്ദിച്ചും പശുവിനെ ആലിംഗനം ചെയ്തുമുള്ള സെല്‍ഫികളാണ് മത്സരത്തിനായി അയയ്‌ക്കേണ്ടത്. ഇത്തരത്തിലെ ചിത്രങ്ങള്‍ അടുത്തകാലത്തായി #SelfiewithGomata എന്ന ടാഗില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. കുറച്ചുമാസം മുമ്പു ഗോവധത്തിനെതിരായ പ്രചാരണത്തിന്റെ ഭാഗമായി കൊല്‍ക്കത്തയില്‍ സൗജന്യമായി പശുവിന്‍ പാല്‍ വിതരണം ചെയ്തും സംഘടന ശ്രദ്ധേയമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News