ആര്‍ അശ്വിന്‍ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്; നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത്

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ആര്‍ അശ്വിന്‍ ഒന്നാമത്. കരിയറില്‍ ആദ്യമായാണ് അശ്വിന്‍ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. 871 റേറ്റിംഗ് പോയിന്റുകള്‍ നേടിയാണ് അശ്വിന്‍ ഒന്നാമതെത്തിയത്. 867 പോയിന്റ് നേടിയ ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിന്‍ രണ്ടാം സ്ഥാനത്തെത്തി. ഒന്നരവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ രവീന്ദ്ര ജഡേജയും ആദ്യ പത്തില്‍ ഇടംപിടച്ചിട്ടുണ്ട്. 789 പോയിന്റുമായി ആറാം സ്ഥാനത്താണ് ജഡേജയുടെ സ്ഥാനം.

ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് ഒന്നാമതെത്തി. 899 പോയിന്റ് നേടിയാണ് സ്മിത്തിന്റെ നേട്ടം. ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ ടെസ്റ്റ് ബാറ്റ്‌സമാന്‍ പോലും ഇടം പിടിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 889 പോയിന്റുള്ള ന്യൂസിലാന്‍ഡിന്റെ കെയിന്‍ വില്യംസണാണ് രണ്ടാം സ്ഥാനത്ത്. ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം നേടിയ ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ് ഈ പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്. നാലാമതാണ് ഡിവില്ലിയേഴ്‌സിന്റെ സ്ഥാനം. ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് മൂന്നാം സ്ഥാനത്ത്.

1973നു ശേഷം ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ ബൗളറാണ് അശ്വിന്‍. ബിഷന്‍ ബേദിയാണ് അന്ന് അവസാനമായി ഐസിസി റാങ്കിംഗില്‍ ഒന്നാമതെത്തിയ ബൗളര്‍. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഏക ബൗളറും ബേദിയായിരുന്നു. ഭഗവത് ചന്ദ്രശേറും കപില്‍ ദേവും അനില്‍ കുംബ്ലെയും എല്ലാം കളിക്കുന്ന സമയത്ത് രണ്ടാം സ്ഥാനം വരെ എത്താന്‍ മാത്രമേ സാധിച്ചിരുന്നുള്ളു. 2015-ല്‍ ഒമ്പതു ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 62 വിക്കറ്റുകളാണ് അശ്വിന്‍ പിഴുതത്. വര്‍ഷം തുടങ്ങുമ്പോള്‍ 15-ാം സ്ഥാനത്തായിരുന്നു അശ്വിന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News