അവധികള്‍ വെട്ടിക്കുറച്ചും പെര്‍ഫോമന്‍സ് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയും രണ്ടാംഘട്ട ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട്; യോഗ്യതയും മികവും ഉദ്യോഗക്കയറ്റത്തിന് മാനദണ്ഡമാക്കണമെന്നും ശുപാര്‍ശ

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണ കമ്മീഷന്റെ രണ്ടാംഘട്ട റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. ജീവനക്കാരുടെ ്അവധികള്‍ വെട്ടിക്കുറച്ചും പെഫോമന്‍സ് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയുമാണ് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പച്ചത്. അവധി ദിനങ്ങള്‍ വെട്ടിക്കുറച്ചതാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. കാഷ്വല്‍ അവധി ദിനങ്ങള്‍ 20-ല്‍ നിന്ന് 15 ആക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. പൊതുഅവധി ദിനങ്ങള്‍ 20-ല്‍ നിന്ന് 15 ആക്കണമെന്നും നിയന്ത്രിത അവധി 10 ആക്കി ചുരുക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

ജീവനക്കാര്‍ക്ക് വര്‍ക്ക് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയതാണ് മറ്റൊരു പ്രധാന ശുപാര്‍ശ. ജീവനക്കാര്‍ ഓരോ മാസവും വര്‍ക്ക് പെര്‍ഫോമന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. പഞ്ചിംഗ് സംവിധാനം കാര്യക്ഷമമാക്കണമെന്ന് ശുപാര്‍ശയുണ്ട്. ഉദ്യോഗക്കയറ്റത്തിന് സീനിയോറിറ്റി മാത്രം മാനദണ്ഡമാക്കിയാല്‍ പോരെന്നാണ് കമ്മീഷന്റെ ശുപാര്‍ശ. മികവും യോഗ്യതയും കൂടി പരിഗണിച്ചായിരിക്കണം ഉദ്യോഗക്കയറ്റം എന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. സര്‍ക്കാര്‍ വാഹനങ്ങള്‍ വകുപ്പു തലവന്‍മാര്‍ക്ക് മാത്രമായി ചുരുക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ജല അതോറിറ്റി വേതന പരിഷ്‌കരണ റിപ്പോര്‍ട്ടും ഇതോടൊപ്പം സര്‍ക്കാരിന് സമര്‍പ്പിച്ചു. ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here