സാഫ് കപ്പില്‍ ഇന്ത്യ-അഫ്ഗാനിസ്താന്‍ ഫൈനല്‍; അഫ്ഗാന്‍ ശ്രീലങ്കയെ മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തു; ഫൈനല്‍ ഞായറാഴ്ച

തിരുവനന്തപുരം: സാഫ് കപ്പ് ഫുട്‌ബോളിലെ ചാമ്പ്യന്‍മാരെ അറിയാന്‍ ഇനി രണ്ടു നാള്‍ കൂടി. ഇന്ത്യയും അഫ്ഗാനിസ്താനുംഫൈനലില്‍ ഏറ്റുമുട്ടും. നിലവിലെ ചാമ്പ്യന്‍മാരായ അഫ്ഗാനിസ്താന്‍ സെമിഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്താണ് കലാശപ്പോരിന് യോഗ്യത നേടിയത്. മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് അഫ്ഗാന്‍ ശ്രീലങ്കയെ തകര്‍ത്തു വിട്ടത്. ഞായറാഴ്ചയാണ് ഫൈനല്‍. ഇന്നു നടന്ന ആദ്യ സെമിഫൈനലില്‍ ഇന്ത്യ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് മാലദ്വീപിനെ തോല്‍പിച്ചാണ് ഫൈനലില്‍ കടന്നത്.

മുഹമ്മദ് ഹാഷമി, കനിഷ്‌ക തഹെര്‍, ഖൈബര്‍ അമാനി, അഹമദ് ഹാതിഫീ, ഫൈസല്‍ ഷായസ്‌തെ എന്നിവരാണ് അഫ്ഗാനിസ്താനു വേണ്ടി ഗോളുകള്‍ നേടിയത്. കളിയുടെ തുടക്കത്തില്‍ മൂന്നാം മിനുട്ടില്‍ ലീഡ് നേടാനുള്ള ശ്രമം പരാജയപ്പെട്ടതൊഴിച്ചാല്‍ ശ്രീലങ്കയുടെ ഭാഗത്തു നിന്ന് കാര്യമായ ചെറുത്തുനില്‍പ്പൊന്നും ഉണ്ടായിരുന്നില്ല. ആദ്യപകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കെ ഇന്‍ജുറി ടൈമിന്റെ അവസാനമാണ് ആദ്യഗോള്‍ പിറന്നത്. മുഹമ്മദ് ഹഷാമിയാണ് ഗോള്‍ നേടിയത്.

രണ്ടാം പകുതിയില്‍ കുറേക്കൂടി ശക്തരായെത്തിയ അഫ്ഗാന്‍ പിന്നീട് ഒന്നനങ്ങാന്‍ പോലും ശ്രീലങ്കയെ അനുവദിച്ചില്ല. രണ്ടാം പകുതി തുടങ്ങി 50-ാം മിനുട്ടില്‍ അഫ്ഗാന്‍ ലീഡുയര്‍ത്തി. പോപല്‍സെ നല്‍കിയ ബാക്ക് പാസ് അതിമനോഹരമായി തന്നെ തഹെര്‍ വലയിലെത്തിച്ചു. 55-ാം മിനുട്ടില്‍ ഖൈബര്‍ അമാനി പെനാല്‍റ്റിയിലൂടെ ലീഡ് 3-0 ആക്കി ഉയര്‍ത്തി. 78-ാം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയ അഹ്മദ് ഹാതിഫിയാണ് നാലാം ഗോള്‍ നേടിയത്. 89-ാം മിനുട്ടില്‍ ഫായ്‌സല്‍ ശായസ്‌തേ ശ്രീലങ്കയുടെ പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News