
2016 ടി 20 ലോകകപ്പിൽ ഇന്ത്യയോടേറ്റ തോൽവി ബംഗ്ലാദേശി താരങ്ങളെ തകർത്തു കളഞ്ഞുവെന്നു മുൻ നായകൻ മുഹമ്മദ് മഹ്മൂദുല്ല. വാശിയേറിയ പോരാട്ടത്തിൽ ജയം ഉറപ്പിച്ച ബംഗ്ലാദേശിനെതിരെ അവസാന മൂന്നു പന്തുകളിൽ തിരിച്ചടിച്ച ഇന്ത്യ ജയം പിടിച്ചെടുക്കുകയായിരുന്നു.ജയിക്കുമെന്നുറപ്പിച്ച മൽസരത്തിൽ തോറ്റതോടെ തകർന്നുപോയ ബംഗ്ലാദേശ് താരങ്ങൾ ഡ്രസിങ് റൂമിൽ പൊട്ടിക്കരയുകയായിരുന്നുവെന്നാണ് മഹ്മൂദുല്ല പറഞ്ഞത്. “ഇന്ത്യക്കെതിരായ ആ കളിയിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. അത് അതിദാരുണവും ഹൃദയഭേദകവുമായിരുന്നു,” അദ്ദേഹം പറഞ്ഞു.
Also Read: യുവരാജ് സിംഗ് ടീമിൽ നിന്നും പുറത്തായതിൽ ധോണിയ്ക്ക് പങ്കില്ല: വെളിപ്പെടുത്തി മുൻ സെലക്ടർ
ബംഗളുരുവിൽ നടന്ന സൂപ്പർ പത്ത് പോരാട്ടത്തിൽ സെമി യോഗ്യത നേടാൻ ജയം അനിവാര്യമായ ബംഗ്ലാദേശിന് അവസാന ഓവറിൽ വേണ്ടിയിരുന്നത് 11 റൺസ് മാത്രമാണ്. ഹർദിക് പാണ്ട്യ എറിഞ്ഞ തുടർച്ചയായ പന്തുകളിൽ മുഷ്‌ഫിഖുർ റഹീം ബൗണ്ടറികൾ അടിച്ചതോടെ ബംഗ്ളാദേശിന്റെ വിജയലക്ഷ്യം മൂന്നു പന്തുകളിൽ രണ്ട് റൺസായി ചുരുങ്ങി. എന്ന അടുത്ത രണ്ട് പന്തുകളിൽ റഹിമിനെയും മഹ്മൂദുല്ലയെയും ഹർദിക് ബൗണ്ടറിയിൽ ഫീൽഡറുമാരുടെ കൈകളിൽ ഇട്ടിച്ചതോടെ അവസാന പന്തിൽ ലക്‌ഷ്യം രണ്ടു റൻസുകളായി. എന്നാൽ ഒരു റണ്ണെടുക്കാനുള്ള ശ്രമത്തിനിടെ ബംഗ്ലാദേശി ബാറ്ററെ ധോണി റൺ ഔട്ട് ആക്കിയതോടെ ഇന്ത്യ കളി ഒരു റൺസിന് വിജയിച്ചു. ഓവറിലെ അഞ്ചാം പന്തിൽ സിംഗിളിന് ശ്രമിക്കാതെ താൻ കൂറ്റനടിക്കു ശ്രമിച്ചത് തന്റെ ഭാഗത്ത് നിന്നുള്ള വലിയ പിഴവായിരുന്നുവെന്നും മുൻ നായകൻ അംഗീകരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

