ഹൈദരാബാദില്‍ പാക് പൗരത്വമുള്ളവര്‍ക്ക് ഇറങ്ങാന്‍ അനുമതിയില്ല; പാക് ഗായകന്‍ റാഹേത് ഫത്തേ അലി ഖാനെ മടക്കിഅയച്ചു

ഹൈദരാബാദ്: പ്രശസ്ത പാകിസ്താനി ഗായകന്‍ റാഹേത് ഫത്തേ അലി ഖാനെ ഹൈദരാബാദ് വിമാനത്താവളത്തില്‍നിന്നു മടക്കി അയച്ചു. വിമാനമിറങ്ങി അല്‍പസമയത്തിനുള്ളിലാണു ഖാനെ ഇന്ത്യയിലിറങ്ങാന്‍ അനുമതിയില്ലെന്നറിയിച്ച് അബുദാബിയിലേക്ക് അയച്ചത്. താജ് ഫല്‍ക്‌നുമ കൊട്ടാരത്തില്‍ ഇന്നലെ നടന്ന പുതുവത്സരാഘോഷത്തില്‍ പങ്കെടുക്കാനാണ് എമിറേറ്റ്‌സ് വിമാനത്തില്‍ ഖാന്‍ എത്തിയത്.

പാകിസ്താനി പൗരന്‍മാര്‍ക്ക് ഹൈദരാബാദ് വഴി ഇന്ത്യയില്‍ പ്രവേശിക്കാനാവില്ലെന്നു കാട്ടിയാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ നടപടി. ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ വിമാനത്താവളങ്ങളില്‍ മാത്രമാണ് പാക് പൗരത്വമുള്ളവര്‍ക്ക് ഇന്ത്യയില്‍ ഇറങ്ങാന്‍ അനുമതിയുള്ളത്. അബുദാബിയിലേക്കു മടങ്ങി അനുമതിയുള്ള എന്‍ട്രി പോയിന്റ് വഴി ഇന്ത്യയിലേക്കു വരാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ഖാനെ തിരിച്ചയച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News