കോട്ടയം: ബിജെപിക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ മറുപടി. എന്‍എസ്എസിനെ കാവിപുതപ്പിക്കാന്‍ ബിജെപി ശ്രമിക്കേണ്ടതില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസിനെക്കുറിച്ച് ബിജെപി ഇനിയും ഏറെ പഠിക്കാനുണ്ട്. എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ബിജെപി വരേണ്ട. സൗമ്യമായി എന്‍എസ്എസിനെ സമീപിച്ചാല്‍ അതിന്റെ ഗുണം ബിജെപിക്കു തന്നെയാണെന്ന് ബിജെപി മറക്കരുത്. എന്‍എസ്എസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ചില ഞാഞ്ഞൂലുകളാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
സര്‍ക്കാരിനെ പുകഴ്ത്താനും സുകുമാരന്‍ നായര്‍ മറന്നില്ല. ഈ സര്‍ക്കാര്‍ എന്‍എസ്എസിന്റെ പല ആവശ്യങ്ങളും നിറവേറ്റിയിട്ടുണ്ട്. മുന്‍ സര്‍ക്കാരുകള്‍ പലതും ജാതീയമായി തള്ളിക്കളഞ്ഞ പല ആവശ്യങ്ങളും യുഡിഎഫ് സര്‍ക്കാര്‍ നിറവേറ്റിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here