പുതുവര്‍ഷത്തില്‍ വാട്‌സ്ആപ്പ് പണിമുടക്കി; കാരണം വ്യക്തമാക്കാതെ വാട്‌സ്ആപ്പ്

ന്യൂയോര്‍ക്ക്: പുതുവര്‍ഷത്തില്‍ മെസഞ്ചര്‍ ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് പണിമുടക്കി. പുതുവര്‍ഷത്തലേന്ന് രാത്രിയാണ് വാട്‌സ്ആപ്പ് പണിമുടക്കിയത്. ആദ്യം യുകെയില്‍ ശ്രദ്ധയില്‍പെട്ട അതേ പ്രശ്‌നം പതിയെ യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും അടക്കം മിക്ക രാജ്യങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നു. ഇന്റര്‍നെറ്റ് മൊബൈല്‍ സേവനങ്ങള്‍ക്ക് യഥാസമയ അവലോകനം നടത്തുന്ന ഡൗണ്‍ ഡിറ്റക്ടര്‍ ആണ് വാട്‌സ്ആപ്പ് പണിമുടക്കിയ വിവരം പുറത്തുവിട്ടത്. പല ഉപഭോക്താക്കളും ഇപ്പോഴും പ്രശ്‌നം അനുഭവിക്കുന്നുണ്ടെന്ന് വാട്‌സ്ആപ്പിന്റെ മാതൃകമ്പനിയായ ഫേസ്ബുക്ക് വ്യക്തമാക്കി. തകരാര്‍ തുടര്‍ന്നേക്കാമെന്ന് വാട്‌സ്ആപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

യുകെയില്‍ ഇന്നലെ പ്രാദേശിക സമയം വൈകുന്നേരം 4.30 മുതലാണ് തകരാര്‍ ശ്രദ്ധയില്‍ പെട്ടത്. വാട്‌സ്ആപ്പില്‍ ഒരു മെസേജ് പോലും വരുകയോ ഒരെണ്ണം പോലും പുറത്തേക്ക് അയക്കാന്‍ സാധിക്കുകയോ ചെയ്തിരുന്നില്ല. പ്രവര്‍ത്തനം പുനഃസ്ഥാപിക്കാന്‍ ഫലപ്രദമായ ഇടപെടല്‍ നടത്തി വരുകയായിരുന്നെന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കി. എന്നാലും തകരാറിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് വ്യക്തമാക്കാന്‍ വാട്‌സ്ആപ്പ് തയ്യാറായില്ല. എങ്ങനെ തകരാര്‍ തുടങ്ങിയെന്നോ എപ്പോള്‍ തുടങ്ങിയെന്നോ വാട്‌സ്ആപ്പ് വ്യക്തമാക്കിയില്ല.

തകരാര്‍ സംബന്ധിച്ച് ഉപയോക്താക്കള്‍ ട്വിറ്ററിലും ഫേസ്ബുക്കിലും പരാതികളുമായി എത്താന്‍ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഡൗണ്‍ ഡിറ്റക്ടര്‍ പോലുള്ള സൈറ്റുകള്‍ തകരാര്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം പുതുവര്‍ഷത്തലേന്നു 540 കോടി മെസേജുകളാണ് ലോകത്താകമാനം വാട്‌സ്ആപ്പ് വഴി അയയ്ക്കപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News