37-ാം പിറന്നാള്‍ ആഘോഷിക്കാന്‍ ആശുപത്രിക്കിടക്കയില്‍ നിന്ന് വിദ്യബാലന്‍ എത്തി

മുംബൈ: 37-ാം പിറന്നാള്‍ ആഘോഷിക്കാനായി ബോളിവുഡ് നടി വിദ്യബാലന്‍ വീട്ടിലെത്തി. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യബാലന്‍ ഇന്നു രാവിലെയാണ് ഡിസ്ചാര്‍ജായി വീട്ടിലെത്തിയത്. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു വിദ്യ. ട്വിറ്ററില്‍ വിദ്യ തനിക്കായി പ്രാര്‍ത്ഥിച്ച ആരാധകര്‍ക്ക് നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തു. ആരാധകര്‍ക്ക് പുതുവത്സരാശംസകള്‍ നേരുകയും ചെയ്തു.

പുതുവര്‍ഷം ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് റോയ് കപൂറിനൊപ്പം വിദേശത്ത് ആഘോഷിക്കാനായിരുന്നു വിദ്യയുടെ തീരുമാനം. എന്നാല്‍, ആശുപത്രിവാസം കാരണം തീരുമാനം ഇരുവരും ഉപേക്ഷിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News