സെക്കണ്ടറി ടിക്കര്‍ ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ ലേറ്റസ്റ്റ് പ്രോസസര്‍; പുതുപുത്തന്‍ സവിശേഷതകളുമായെത്തും എല്‍ജി ജി 5

മൊബൈല്‍ ഫോണ്‍ വിപണിയില്‍ പുതിയൊരു വിപ്ലവത്തിന് തിരികൊളുത്താനൊരുങ്ങുകയാണ് എല്‍ജി. പുതുപുത്തന്‍ സവിശേഷതകളുമായി എല്‍ജിയുടെ ജി 5 ഉടന്‍ വിപണികളിലെത്തും. അടുത്തിടെ പുറത്തിറക്കിയ എല്‍ജി വി 10ന്റെ സവിശേഷതകള്‍ക്ക് സമാനമാണെങ്കിലും ചില പുതുമകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് എജി ജി 5 എത്തുക. ഒരു സെക്കണ്ടറി ഡിസ്‌പ്ലേയാണ് ഈ പുതുമകളില്‍ ഏറ്റവും ശ്രദ്ധേയം. കൂടാതെ സ്‌നാപ്ഡ്രാഗണ്‍ന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ പ്രോസസര്‍ ആയിരിക്കും ഫോണിന് കരുത്തു പകരുക എന്നറിയുന്നു.

വി 10-ലെ പോലെ 5.3 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്‌പ്ലേയായിരിക്കും ഫോണില്‍ എന്നറിയുന്നു. 1440×2560 ആയിരിക്കും സ്‌ക്രീന്‍ റസല്യൂഷന്‍. ഒരു സെക്കണ്ടറി ടിക്കര്‍ ഡിസ്‌പ്ലേയാണ് ജി ഫൈവിന്റെയും പ്രത്യേകത. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസറായിരിക്കും ഫോണിന് കരുത്തു പകരുക. 3 ജിബി റാം ഉണ്ടായിരിക്കും ഫോണില്‍. കൂടാതെ ആന്‍ഡ്രോയ്ഡിന്റെ 6.0 വേര്‍ഷന്‍ മാര്‍ഷ്മാലോ ഒഎസാണ് ഫോണില്‍ പ്രവര്‍ത്തിക്കുന്നത്. 32 ജിബി ഇന്റേണല്‍ സ്റ്റോറേജാണ് ഫോണിന്റേ ശേഷി.

കാമറയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. 16 മെഗാപിക്‌സല്‍ പിന്‍കാമറ 135 ഡിഗ്രീ വൈഡ് ആംഗിള്‍ കേപബിലിറ്റിയുള്ള ലെന്‍സോടു കൂടിയാണ് വരുന്നത്. ഫ്രണ്ട് കാമറയുടെ റസല്യൂഷന്‍ 8 മെഗാപിക്‌സല്‍ ആണ്. രണ്ട് ലെന്‍സുകളുടെയും ഇടയില്‍ ഒരു സര്‍ക്കിള്‍ ഉണ്ടായിരിക്കും. ഒരു സ്‌ക്വയര്‍ കോണ്‍ഫിഗറേഷനോടു കൂടിയാണിത്. ഇതില്‍ രണ്ടെണ്ണം എല്‍ഇഡി ഫ് ളാഷ് ബള്‍ബുകളാണ്. ഓട്ടോഫോക്കസിനെ അസിസ്റ്റ് ചെയ്യുന്ന ലേസറും ഉണ്ട്. ഓട്ടോഫോക്കസ് ലേസര്‍ ആദ്യം എത്തിയത് എല്‍ജി ജി 3യില്‍ ആയിരുന്നു. ഫോര്‍ത്ത് എലമെന്റ് ജി 4ലും ഉള്‍പ്പെട്ടിരുന്നു.

ഒരു ഫിംഗര്‍പ്രിന്റ് സ്‌കാനറും ജി 5ന്റെ പ്രത്യേകതയായിരിക്കും. 2,800 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് ഊര്‍ജം പകരുന്നത്. മാജിക് സ്ലോട്ട് എന്നായിരിക്കും ഫോണ്‍ ബ്രാന്‍ഡ് ചെയ്യപ്പെടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News