അമിതഭാരം കുറയ്ക്കാന്‍ ഇതാ ചില എളുപ്പ വഴികള്‍

നിങ്ങള്‍ അമിത ഭാരത്താല്‍ വിഷമം അനുഭവിക്കുന്നവരാണോ. എന്നാല്‍ ഇതാ ആശ്വസിക്കാന്‍ ചില കുറുക്കുവഴികള്‍. അമിതമായ കൊഴുപ്പിനെ ഇല്ലാതാക്കുക എന്നതാണ് അമിതഭാരം കുറയ്ക്കാന്‍ ചെയ്യേണ്ട പ്രധാനകാര്യം. കൊഴുപ്പ് ശരീരത്തില്‍ അടിയുന്നത് ഒഴിവാക്കിയാല്‍ ഹൃദയാഘാതം, ഡയബെറ്റിസ്, അമിതവണ്ണം, കാന്‍സര്‍ എന്നിവ ഒഴിവാക്കാം. അമിതഭാരം കുറയ്ക്കുന്നതിന് കുറുക്കുവഴികളില്ല. അതിനായി കഴിക്കുന്ന ഗുളികകളും മറ്റും ഒഴിവാക്കി ആരോഗ്യകരമായ ശീലങ്ങളിലൂടെ അമിതഭാരം ഒഴിവാക്കാം.

1. പഴങ്ങളും പച്ചക്കറികളും

Image source: IHC Best Health

കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഭക്ഷമക്രമത്തില്‍ ഉള്‍പ്പെടുത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. പഴങ്ങളിലും പച്ചക്കറികളിലും കലോറിയും കൊഴുപ്പും വളരെ കുറഞ്ഞ അളവിലാണ് അടങ്ങിയിരിക്കുന്നത്. ദഹനപ്രക്രിയയെ എളുപ്പത്തിലാക്കാന്‍ ഇവയില്‍ അടങ്ങിയ ഘടകങ്ങള്‍ക്ക് കഴിയും. ആരോഗ്യത്തിന് വേണ്ടുന്ന ന്യൂട്രീഷനുകളാല്‍ സമ്പന്നമാണ് പഴവര്‍ഗ്ഗങ്ങള്‍. പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അമിതഭാരവും വണ്ണവും കുറയ്ക്കാന്‍ സഹായിക്കും.

2. നടത്തം

Image source: Weight Loss

അമിതഭാരം കുറയ്ക്കാനുള്ള ഏറ്റവും എളുപ്പവഴിയാണ് നടത്തം. മറ്റ് വ്യായാമങ്ങളോ ജിംനേഷ്യമോ ഒക്കെ ഒഴിവാക്കാം. അമിതഭാരം കുറയ്ക്കാന്‍ ഏത് വേഗതയില്‍ നടന്നാലും മതി. മണിക്കൂറില്‍ 5 – 6 കിലോമീറ്റര്‍ വേഗതയില്‍ നടത്തം ക്രമീകരിക്കുന്നതാവും ഗുണകരം. മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ നടന്നാല്‍ അരമണിക്കൂര്‍ കൊണ്ട് 200 കലോറി എരിഞ്ഞുതീരും. പ്രതിദിനം നടക്കുന്നത് ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ ലെവല്‍ ഉയര്‍ത്തും. നല്ല മാനസികാവസ്ഥ നല്‍കും. ഒപ്പം ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

3. കാര്‍ബോ ഹൈഡ്രേറ്റ്‌സ് കുറയ്ക്കാം

Image source: Tips That Rock

ഷുഗര്‍, സ്റ്റാര്‍ച് എന്നിവ കുറഞ്ഞ അളവില്‍ അടങ്ങിയ ഭക്ഷണം ഒഴിവാക്കിയാല്‍ അമിതഭാരം കുറയ്ക്കാം. കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണക്രമം ബ്ലഡ്ഷുഗര്‍, ബ്ലഡ്പ്രഷര്‍ സമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, കൊഴുപ്പ് എന്നിവ ശരീരത്തിന് ആനുപാതികമായ രീതിയില്‍ കുറക്കുന്നു.

4. എട്ട് മണിക്കൂര്‍ ഉറക്കം

Image source: http://mom.girlstalkinsmack.com/

ഉറക്കം ആരോഗ്യത്തിന് പ്രധാനമാണ്. മനസിനെ നവീകരിക്കാനുള്ള മാര്‍ഗ്ഗം. ഉറങ്ങുമ്പോള്‍ ചെറിയ രീതിയില്‍ ലെപ്ടിന്‍ ഉത്പാദിപ്പിക്കുന്നു. ഇത് കൊഴുപ്പിനെ എരിച്ചുകളയാന്‍ കഴിയുന്ന ഘടകമാണ്.

5. ഉപ്പ്

അമിതഭാരമുള്ളവര്‍ ഉപ്പ് പരമാവധി ഒഴിവാക്കണം. കാരമം ഉപ്പ് ഉപയോഗിച്ചാല്‍ ശരീരത്തില്‍ ജലാംശം പിടിച്ചു നിര്‍ത്തും. ഇത് ശരീരഭാരം കൂടാന്‍ ഇടയാക്കും. ഉപ്പ് അധികം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം ഉയരാനും ഇടയാക്കും.

6. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം

Image source: SheKnows

ബ്രേക് ഫാസ്റ്റിന് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ കഴിയും. പെപ്‌റ്റൈഡ് വൈവൈ ഹോര്‍മോണുകളെ പ്രോട്ടീനുകള്‍ ഉത്തേജിപ്പിക്കും. ഇത് ആമാശയം നിറഞ്ഞുവെന്ന പ്രതീതി ഉളവാക്കും. ഇങ്ങനെ ചെയ്യുന്നത് അമിതഭക്ഷണം ഒഴിവാക്കാന്‍ സഹായിക്കും.

7. ഉച്ചഭക്ഷണം

ഉച്ചഭക്ഷണം ഒഴിവാക്കിയാല്‍ ശരീരഭാരം കുറയ്ക്കാം എന്നത് മിഥ്യാധാരണയാണ്. പ്രഭാത ഭക്ഷണമോ ഉച്ചഭക്ഷണമോ ഒഴിവാക്കിയാല്‍ കടുത്ത വിശപ്പാകും ഫലം. ഭക്ഷണം കഴിക്കുമ്പോള്‍ അമിതമായി ഭക്ഷണം കഴിക്കുന്നതിന് ഇടയാക്കും. ആവശ്യത്തിന് ഭക്ഷണം കഴിക്കുകയാണ് ഉചിതം.

8. വെള്ളം കുടിക്കുക

Water

ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് നല്ലതാണ്. ഭക്ഷമം ക്രമീകരിക്കാന്‍ സഹായകരമാകും. ധാരാളം വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ എളുപ്പമാക്കുന്നതിനും വെള്ളം കുടിക്കുന്നത് സഹായിക്കും. വെള്ളം കുടിക്കുന്നതുമൂലം കരളിലെ കൊഴുപ്പിനെ അലിയിച്ച് കളയും. പ്രതിദിനം 6 മുതല്‍ 8 വരെ ഗ്ലാസ് വെള്ളം കുടിക്കാം.

9. ഗ്രീന്‍ ടീ

Image source: GOQii

ഗ്രീന്‍ ടീ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. കാന്‍സര്‍ പ്രതിരോധശേഷിയും ഗ്രീന്‍ ടീയ്ക്ക് ഉണ്ട്. ഭക്ഷണത്തോടൊപ്പം ഗ്രീന്‍ ടീ കുടിക്കുന്നത് ദഹനം എളുപ്പമാക്കും. ഗ്രീന്‍ ടീയില്‍ അടങ്ങിയ ഇജിസിജി എന്ന ഘടകമാണ് ദഹനം എളുപ്പമാക്കുന്നത്.

10. ചെറിയ പാത്രം.

Image source: Diet234

അല്‍പം മനഃശാസ്ത്രപരമായ സമീപനമാണിത്. വലിയ പാത്രത്തില്‍ കുറച്ച് കഴിക്കുന്നത് അളവില്‍ കുറവാണ് എന്ന തോന്നല്‍ ഉണ്ടാക്കും. എന്നാല്‍ ചെറിയ പാത്രത്തില്‍ സമാന അളവില്‍ കഴിക്കുന്നത് കൂടുതല്‍ കളിച്ചു എന്ന പ്രതീതി ജനിപ്പിക്കും. അതുകൊണ്ട് ചെറിയ പാത്രത്തില്‍ കഴിക്കുന്നതാണ് ഉചിതം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here