ഗുരുദര്‍ശനങ്ങള്‍ക്ക് പ്രസക്തിയേറിയെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി; രാജ്യത്തിന്റെ ബഹുസ്വരത ഉയര്‍ത്തിപ്പിടിക്കാന്‍ ഗുരുദര്‍ശനങ്ങള്‍ക്ക് കഴിയുമെന്നും സീതാറാം യെച്ചൂരി

ശിവഗിരി: ശ്രീനാരായണ ഗുരുദര്‍ശനങ്ങള്‍ക്ക് പ്രസക്തിയേറിയെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തിന്റെ ബഹുസ്വരത ഉയര്‍ത്തിപ്പിടിക്കാന്‍ ഗുരുദര്‍ശനങ്ങള്‍ക്ക് കഴിയും. ജാതി വിരുദ്ധ പോരാട്ടം രാജ്യവ്യാപകമായി ഏറ്റെടുക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. എണ്‍പത്തിമൂന്നാമത് ശിവഗിരി തീര്‍ഥാടനത്തിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.

കമ്യൂണിസ്റ്റുകാര്‍ മതത്തിന് എതിരല്ലെന്നും യെച്ചൂരി പറഞ്ഞു. മതത്തിന് എതിരാണെന്ന് വരുത്തിതീര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുകയാണെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു. സമാപന സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

Yechuri

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News