സുധീരന്റെ കേരള രക്ഷാ മാര്‍ച്ചിന് നാലിന് ആരംഭം; തുടക്കം കുമ്പളയില്‍ നിന്ന്

കാസര്‍ഗോഡ്: കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍ നേതൃത്വം നല്‍കുന്ന കേരള രക്ഷാ മാര്‍ച്ച് ജനുവരി നാലിന് കാസര്‍കോട് കുമ്പളയില്‍ നിന്ന് ആരംഭിക്കും. വൈകിട്ട് നാലിന് കുമ്പളയില്‍ നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷനായിരിക്കും. ആദ്യ ദിവസം ജാഥ ചെര്‍ക്കളയില്‍ സമാപിക്കും. അഞ്ചിന് കാസര്‍കോട് ജില്ലയിലെ പ്രചാരണം പൂര്‍ത്തിയാകും. 140 നിയമസഭാ മണ്ഡലങ്ങളിലും പ്രചാരണം നടത്തി ജാഥ തിരുവനന്തപുരത്ത് സമാപിക്കും. ജാഥയുടെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കാസര്‍കോട് ഡിസിസി പ്രസിഡണ്ട് സികെ ശ്രീധരന്‍ അറിയിച്ചു.

“ജനരക്ഷായാത്ര”കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ, 2016 ജനുവരി 4 മുതല്‍ ഫെബ്രുവരി 9 വരെ.#JanarakshaYathra

Posted by VM Sudheeran on Friday, January 1, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News