കണ്ണൂര്‍ ആസിഡാക്രമണം; കുടുംബത്തെ അധികൃതര്‍ അവഗണിക്കുന്നുവെന്ന് പരാതി; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കണ്ണൂര്‍: ആസിഡ് ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലുള്ള കുടുംബത്തെ അധികൃതര്‍ അവഗണിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. നടപടികള്‍ സംബന്ധിച്ച് കണ്ണുര്‍ ജില്ലാ പൊലീസ് മേധാവിയോട് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. കുടുംബത്തിന് അനുവദിച്ച സമാശ്വാസ നടപടികള്‍ ജില്ലാ കളക്ടറും വിശദീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കേസ് ഫെബ്രുവരി 11ന് പരിഗണിക്കും.

പയ്യന്നൂര്‍ സ്വദേശി എന്‍.എ. ലത്തീഫ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കണ്ണൂര്‍ പരിയാരം ഏമ്പേറ്റ് മഠത്തില്‍ റോബര്‍ട്ടിന്റെ മകള്‍ റിംസി (29), മകള്‍ അഭിഷേക് (ഏഴ്) എന്നിവര്‍ക്ക് നേരെയാണ് ക്രിസ്തുമസ് തലേന്ന് ആസിഡ് ആക്രമണമുണ്ടായത്. നിര്‍ധന കുടുംബാംഗങ്ങളായ ഇവര്‍ക്ക് സര്‍ക്കാര്‍ ചികിത്സാ സഹായം നല്‍കിയില്ലെന്നും ജില്ലാ ഭരണകൂടം ആശ്വാസ നടപടികള്‍ സ്വീകരിച്ചില്ലെന്നുമാണ് പരാതി.

സംഭവവുമായി ബന്ധപ്പെട്ട് പിലാത്തറ സി.എം നഗര്‍ പുളിങ്ങോം സ്വദേശി ജയിംസ് ആന്റണി (45)യെ പരിയാരം പൊലീസ് പിടികൂടിയിരുന്നു. പാതിരകുര്‍ബാനയ്ക്ക് പോകും വഴി സാന്താക്ലോസിന്റെ വേഷത്തിലെത്തിയാണ് ഇയാള്‍ യുവതിയെയും ഭിന്നശേഷിയുള്ള മകനെയും ആക്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News