കൊച്ചി മെട്രോയുടെ മൂന്നു കോച്ചുകള്‍ കേരളത്തിന് കൈമാറി; പത്തു ദിവസത്തിനുള്ളില്‍ കൊച്ചിയിലെത്തിക്കും

തിരുവനന്തപുരം: കൊച്ചി മെട്രോ പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയായ കോച്ചുകള്‍ കെഎംആര്‍എല്ലിന് കൈമാറി. ആന്ധ്രാ പ്രദേശിലെ ശ്രീസിറ്റിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ആണ് കോച്ചുകള്‍ സംസ്ഥാനത്തിന് കൈമാറിയത്.

ഒരു ട്രെയിനിന് ആവശ്യമായ മൂന്ന് കോച്ചുകളാണ് കൈമാറിയത്. മെട്രോയുടെ ട്രയല്‍ റണ്‍ ഫെബ്രുവരിയോടെ നടത്താനാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 21നാണ് കോച്ചിന്റെ നിര്‍മ്മാണം ആരംഭിച്ചത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോം ഇന്ത്യയില്‍ കോച്ച് നിര്‍മാണം തുടങ്ങിയത്. തദ്ദേശീയമായ നിര്‍മാണ സാമഗ്രികളാണ് ഇതിന് വേണ്ടി ഉപയോഗിച്ചിട്ടുള്ളത്. 22 മീറ്റര്‍ നീളമാണ് ഒരു കോച്ചിനുള്ളത്. രണ്ടര മീറ്റര്‍ വീതിയും രണ്ട് മീറ്റര്‍ ഉയരമുണ്ടാകും. ഒരു ട്രെയിനില്‍ 975 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. സ്റ്റെയിന്‍ലെസ് സ്റ്റീലിന്റെ നിറത്തിലാണ് ട്രെയിന്‍. 10 ദിവസം കൊണ്ട് കോച്ചുകള്‍ കൊച്ചിയില്‍ മുട്ടത്തുള്ള യാര്‍ഡിലെത്തും.

മന്ത്രി ആര്യാടന്‍ മുഹമ്മദ്, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, ഡിഎംആര്‍സി എംഡി മംങ്കു സിംഗ്, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡി ഏലിയാസ് ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൊച്ചി മെട്രോ കോച്ചുകള്‍ ഇനി നാടിന് സ്വന്തം. ആന്ധ്രാപ്രദേശിലെ ശ്രീസിറ്റിയില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ കേന്ദ്ര നഗരവ…

Posted by Kochi Metro Rail on Friday, 1 January 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News