നൈല്‍ നദിയില്‍ ബോട്ട് മുങ്ങി 18 പേര്‍ മരിച്ചു; കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു

കെയ്‌റോ: ഈജിപ്തിലെ നൈല്‍ നദിയില്‍ ബോട്ട് മുങ്ങി 18 പേര്‍ മരിച്ചു. കെയ്‌റോയില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെ കഫര്‍ അല്‍ ഷെയിഖ് പ്രവിശ്യയില്‍ വ്യാഴാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. ബോട്ടില്‍ 22 പേര്‍ ഉണ്ടായിരുന്നു. ഇല്‍ ഷെയ്ഖില്‍ നിന്ന് ബെഹൈറയിലേക്ക് ആളുകളുമായി പോവുകയായിരുന്ന ബോട്ടാണ് മറിഞ്ഞത്.

കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. അപകട കാരണം വ്യക്തമായിട്ടില്ല.

കഴിഞ്ഞ ജൂലൈയില്‍ നൈല്‍ നദിയില്‍ ബോട്ട് തകര്‍ന്ന് 31 പേര്‍ മരിച്ചിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ബോട്ട് സര്‍വീസുകളാണ് ഇവിടെ നടത്തുന്നതെന്ന പരാതി വ്യാപകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News