എന്‍എസ്എസുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുമെന്ന് കുമ്മനം; ബിജെപി പ്രാദേശിക നേതാക്കളെ നിലയ്ക്ക് നിര്‍ത്തണമെന്ന് സുകുമാരന്‍ നായര്‍

പെരുന്ന: എന്‍എസ്എസുമായുള്ള പ്രശ്‌നം പറഞ്ഞുതീര്‍ക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബി.ജെ.പി നേതാക്കള്‍ എന്‍.എസ്.എസിലെ ആരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിലും അതു പരിശോധിക്കുമെന്നും കുമ്മനം പറഞ്ഞു. പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് നടക്കുന്ന മന്നം ജയന്തി ആഘോഷ പരിപാടിയില്‍ സംബന്ധിച്ചു മടങ്ങുകയായിരുന്നു കുമ്മനം. സുകുമാരന്‍ നായരുമായി കുമ്മനം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.

ഒരു വിഭാഗം ബിജെപി നേതാക്കള്‍ എന്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളാണ് നടത്തുന്നതെന്നും പ്രാദേശിക നേതാക്കളെ നേതൃത്വം നിലയ്ക്ക് നിര്‍ത്തണമെന്നും സുകുമാരന്‍ നായര്‍ കുമ്മനത്തോട് ആവശ്യപ്പെട്ടു.

ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തില്‍ ബിജെപിക്കെതിരെ സുകുമാരന്‍ നായര്‍ ആഞ്ഞടിച്ചിരുന്നു. തങ്ങളെ ആരും വിരട്ടാന്‍ നോക്കേണ്ടെന്നും ഒരു കാവിയുടുത്ത് മറ്റൊരു കാവിയുമായെത്തി എന്‍.എസ്.എസിനെ പുതപ്പിക്കാന്‍ നോക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel