ഫഹദ് ഫാസിലും തെലുഗുവിലേക്ക്? മോഹന്‍ലാലിനൊപ്പം തെലുഗു ചിത്രത്തില്‍ ഫഹദും ഉണ്ടാകുമെന്ന് സൂചന

മോഹന്‍ലാല്‍ അഭിനയിക്കുന്ന തെലുഗു ചിത്രത്തില്‍ ലാലിനൊപ്പം ഫഹദും അഭിനയിക്കുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഫഹദ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുമില്ല. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന തെലുഗു ചിത്രത്തില്‍ മോഹന്‍ലാലിനും ജൂനിയര്‍ എന്‍ടിആറിനുമൊപ്പം ഫഹദും ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫഹദുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ജുനിയര്‍ എന്‍ടിആറിന്റെ അമ്മാവന്റെ വേഷമാണ് ലാലിന്.

കൊരട്ടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ഈവേഷം കൈകാര്യം ചെയ്യാന്‍ മോഹന്‍ലാലാണ് ഏറ്റവും അനുയോജ്യന്‍ എന്നാണ് സംവിധായകന്‍ കൊരട്ടാല ശിവ പറയുന്നത്. ജനന്താ ഗാരേജ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ലാല്‍ ഇപ്പോള്‍ മറ്റൊരു തെലുഗു ചിത്രത്തിന്റെ ഷൂട്ടിലാണ്. ചന്ദ്രശേഖര്‍ യെലേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗൗതമിയാണ് നായിക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News