ഏഴിമല പൂഞ്ചോലയുമായി സില്‍ക്ക് വീണ്ടും; മീശ പിരിച്ച് ആടുതോമ; വര്‍ഷങ്ങള്‍ക്ക് ശേഷം സ്ഫടികത്തിന്റെ ട്രെയ്‌ലര്‍

മോഹന്‍ലാലും ഉര്‍വശിയും തിലകനും തകര്‍ത്ത് അഭിനയിച്ച സ്ഫടികത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ബൊളിവിയ റീമിക്‌സ് ചാനല്‍ എന്ന യുട്യൂബ് ചാനലാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കിയത്.

1995ല്‍ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് സ്ഫടികം. ചാക്കോ മാഷിന്റെയും(തിലകന്‍) മകന്‍ ആടുതോമ(മോഹന്‍ലാല്‍)ടെയും ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഭദ്രന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും ഭദ്രന്റേത് തന്നെയായിരുന്നു. ചിത്രത്തിലൂടെ ജോര്‍ജ്ജ് വില്ലനായി അരങ്ങേറ്റം കുറിച്ചു. ഈ കഥാപാത്രത്തിന്റെ വിജയത്തെത്തുടര്‍ന്ന് ജോര്‍ജ്ജ് പിന്നീട് സ്ഫടികം ജോര്‍ജ്ജ് എന്നറിയപ്പെടാന്‍ തുടങ്ങി. രാജന്‍ പി. ദേവ്, ഇന്ദ്രന്‍സ്, ഉര്‍വ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, സില്‍ക്ക് സ്മിത തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമായിരുന്നു. 2007ല്‍ സി. സുന്ദര്‍ ഈ ചിത്രം വീരാപ്പു എന്ന പേരില്‍ തമിഴിലേക്ക് റീമേക്ക് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News