കോഴിക്കോട് 3 സിപിഐഎമ്മുകാരെ വെട്ടിപ്പരുക്കേല്‍പിച്ചു; അക്രമം നടത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകരെന്നു സംശയം

കോഴിക്കോട്: കോഴിക്കോട് വേങ്ങേരിയില്‍ മൂന്നു സിപിഐഎം പ്രവര്‍ത്തകരെ വെട്ടിപ്പരുക്കേല്‍പിച്ചു. സജേഷ്, സുധീര്‍, ആനന്ദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരില്‍ സജേഷിന്റെ നില ഗുരുതരമാണ്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ ആര്‍എസ്എസുകാരാണെന്നാണ് സംശയം.

പ്രദേശത്തു കഴിഞ്ഞ കുറച്ചു ദദിവസമായി സിപിഐഎമ്മുകാര്‍ക്കു നേരെ ആര്‍എസ്എസുകാര്‍ അക്രമം നടത്തി വരികയായിരുന്നു. ഇന്നലെ വേങ്ങേരിയില്‍ മൂന്നു സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു തകര്‍ത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here