ഫെഫ്കയെ ഒഴിവാക്കി സിനിമാ നിര്‍മ്മാണം; വാര്‍ത്തകള്‍ അടിസ്ഥാനരഹിതം; പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് സുരേഷ് കുമാര്‍

കൊച്ചി: ഫെഫ്കയെ ഒഴിവാക്കി സിനിമാ നിര്‍മ്മാണം ആരംഭിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ്‌കുമാര്‍. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പീപ്പിള്‍ ടിവിയോട് പറഞ്ഞു.

ഫെഫ്ക ഒഴികെയുള്ള സംഘടനകളുമായി കരാര്‍ ഉണ്ടാക്കാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നീക്കമുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നിര്‍മാതാക്കള്‍ അംഗീകരിക്കുന്ന നിരക്കില്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്ന ആരുമായും സഹകരിക്കുമെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതെല്ലാം നിഷേധിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ്‌കുമാര്‍ രംഗത്ത് വരുകയായിരുന്നു.

അതേസമയം, നിര്‍മാതാക്കളുടെ വിലക്ക് മറികടന്ന് സംവിധായകന്‍ രഞ്ജിത്ത് പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഇതിന് യാതൊരു വിധ പിന്തുണയും നല്‍കില്ലെന്ന നിലപാടില്‍ തന്നെയാണ് സിനിമാ സംഘടനകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News