ഇറാന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ച് സൗദി 47 തീവ്രവാദികളുടെ വധശിക്ഷ നടപ്പാക്കി; വന്‍ വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍

റിയാദ്: ഇറാന്റെ കടുത്ത എതിര്‍പ്പു നിലനില്‍ക്കേ തീവ്രവാദക്കുറ്റത്തിന് 47 പേര്‍ക്കു വിധിക്കപ്പെട്ട വധശിക്ഷ സൗദി അറേബ്യ നടപ്പാക്കി. തദ്ദേശീയരെയും സുരക്ഷാ സേനയെയും ലക്ഷ്യമാക്കി ആക്രമണങ്ങള്‍ നടത്തിയ കേസുകളില്‍ പിടിയിലായവരെയാണ് വധിച്ചത്. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

പ്രമുഖ ഷിയാ പണ്ഡിതന്‍ നിമര്‍ അല്‍ നിമറും ശിക്ഷിക്കപ്പെട്ടവരില്‍ പെടുന്നു. 2003നും 2006നുമിടയില്‍ അല്‍ക്വയ്ദ നടത്തിയ ആക്രമണങ്ങളില്‍ പങ്കാളികളായവരാണ് ശിക്ഷിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും. കൂടുതല്‍ പേരും സൗദി പൗരന്‍മാരാണ്. മറ്റുള്ളവര്‍ ഇറാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍നിന്നുള്ളവരും.

നിമറിന്റെ വധശിക്ഷ നടപ്പാക്കുന്നതില്‍ ഇറാന്‍ കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു. വധശിക്ഷ നടപ്പാക്കാനുള്ള നീക്കവുമായി സൗദി മുന്നോട്ടു പോവുകയാണെങ്കില്‍ വന്‍വില നല്‍കേണ്ടിവരുമെന്നാണ് ഇറാന്റെ ഭീഷണി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News