ദാ… ദതാണ് രാജകുമാരന്‍; ബുര്‍ജ് ഖലിഫയുടെ സമീപത്തെ ഹോട്ടലിലെ തീയണയ്ക്കുന്നതില്‍ പങ്കാളിയായി ദുബായ് രാജകുമാരനും

ദുബായ്: പുതുവത്സരാഘോഷത്തിനിടെ ബുര്‍ജ്ജ് ഖലിഫയ്ക്കടുത്ത് അഡ്രസ് ഹോട്ടലിലുണ്ടായ തീപിടിത്തം അണയ്ക്കുന്നതില്‍ പങ്കാളിയായി ദുബായ് രാജകുമാരനും. ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകന്‍ ഷേഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ആണ് രക്ഷാപ്രവര്‍ത്തക്കൊപ്പം തീയണയ്ക്കുന്നതില്‍ പങ്കാളിയായത്.

സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ള രാജകുമാരന്റെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ദുബായ് രാജകുമാരനെ തിരിച്ചറിഞ്ഞ ഗള്‍ഫ് ന്യൂസ് ഫോട്ടോഗ്രാഫര്‍ അഹമ്മദ് റംസാന്‍ ആണ് ഫോട്ടോ പകര്‍ത്തിയത്. പുതുവത്സര ആഘോഷങ്ങള്‍ ഒഴിവാക്കി, ദുരന്തത്തില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന രാജകുമാരന് അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വേഷത്തിലാണ് രാജകുമാരനുമെത്തിയത്.

   

പുതുവര്‍ഷം പുലരുന്നതിന് മണിക്കൂര്‍ ബാക്കിനില്‍ക്കെ രാത്രി 11 മണിയോടെയാണ് ഹോട്ടലിന് തീപിടിത്തമുണ്ടായത്. ബുര്‍ജ് ഖലീഫയ്ക്ക് എകദേശം 200 മീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന കൂറ്റന്‍ കെട്ടിടമാണ് അഡ്രസ് ഡൗണ്‍ടൗണ്‍ ഹോട്ടല്‍. ബുര്‍ജ് ഖലീഫയില്‍ രാത്രി 12 മണിക്ക് നടക്കാനിരുന്ന വെടിക്കെട്ട് കാണാന്‍ ലക്ഷങ്ങള്‍ ഡൗണ്‍ ടൗണ്‍ പരിസരത്ത് കൂടി നില്‍ക്കുന്നതിനിടെയായിരുന്നു തീ പിടിത്തം. എന്നാല്‍ ഒരു മണിക്കൂറിനകം തീയണയ്ക്കാന്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News