അഭിപ്രായ ഭിന്നതയല്ല രാജിക്ക് പിന്നില്‍; വോളന്റിയറായി പാര്‍ട്ടിയില്‍ തുടരുമെന്ന് സാറാ ജോസഫ്

കൊച്ചി: പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതയല്ല രാജിക്ക് പിന്നിലെന്ന് സാറാ ജോസഫ്. കഴിഞ്ഞ ഒക്ടോബറില്‍ കണ്‍വീനറായുള്ള കാലാവധി അവസാനിച്ചിരുന്നു. അതിനാല്‍ ജനാധിപത്യ പ്രക്രിയയില്‍ അടുത്ത കണ്‍വീനറെ കണ്ടെത്തണമെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. പാര്‍ട്ടി നയങ്ങളില്‍ മാറ്റമില്ലെന്നും സാധാരണ വോളന്റിയറായി പാര്‍ട്ടിയില്‍ തുടരുമെന്നും സാറാ ജോസഫ് പറഞ്ഞു.

സോമനാഥ് ഭാരതി തങ്കു ബ്രദറിന്റെ മകളുടെ കല്യാണത്തിന് പങ്കെടുത്തത് ആം ആദ്മി പാര്‍ട്ടിക്കുള്ളില്‍ വലിയ അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. തങ്കു ബ്രദര്‍ ആരാണെന്നും കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം നോക്കിയതിന് ശേഷവും വേണമായിരുന്നു കൂടിക്കാഴ്ച്ചയെന്ന് സാറാ ജോസഫ് വിമര്‍ശിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here