ദില്ലി: ദില്ലിയടക്കം ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നിവിടങ്ങളിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉച്ചയ്ക്കു രണ്ടരയോടെയാണ് അനുഭവപ്പെട്ടത്. ഹിന്ദുക്കുഷ് മേഖലയാണ് പ്രഭവകേന്ദ്രം.
കഴിഞ്ഞ കുറേ നാളുകളായി ഈ മേഖലയില്‍ ഭൂചലനം പതിവാണ്. രണ്ടു മാസം മുമ്പ് ഹിന്ദുക്കുഷ് പ്രഭവകേന്ദ്രമായി ഉണ്ടായ ഉഗ്രഭൂകമ്പത്തിന്റെ തുടര്‍ചലനങ്ങളാണ് ഇവയെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post