പത്താന്‍കോട്ട് ഭീകരാക്രമണം: ചാരവൃത്തിക്ക് അറസ്റ്റിലായ മലയാളി ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യും; ഭീകരരെ സഹായിച്ചെന്ന് നിഗമനം

ദില്ലി: പത്താന്‍കോട്ടിലെ വ്യോമസേനാ താവളം ആക്രമിച്ച ഭീകരര്‍ക്കു സഹായം നല്‍കിയവരില്‍ മലയാളിക്കു പങ്കെന്നു സൂചന. കഴിഞ്ഞദിവസം ദില്ലി പൊലീസ് ചാരവൃത്തിയാരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കെ കെ രഞ്ജിത്തിനെ എന്‍ഐഎ ചോദ്യം ചെയ്യും. വ്യോമസേനയുടെ തന്ത്രപ്രധാന വിവരങ്ങള്‍ ഭീകരര്‍ക്കു കൈമാറിയെന്നു കണ്ടെത്തിയാണ് കഴിഞ്ഞദിവസം രഞ്ജിത്തിനെ പഞ്ചാബ് അതിര്‍ത്തി പ്രദേശത്തുനിന്നു ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നുണ്ടായ ഭീകരാക്രണത്തില്‍ ഐഎസ്‌ഐക്കു പങ്കുള്ളതായി വ്യക്തമായിരുന്നു. ഇന്ത്യയുടെ ഓപ്പറേഷന്‍ ഇന്ദ്രധനുഷിന്റെയും വ്യോമസേനയുടെ പോര്‍ വിമാനങ്ങളുടെയും വിവരങ്ങള്‍ രഞ്ജിത്ത് ഭീകരര്‍ക്കു ചോര്‍ത്തി നല്‍കിയെന്നാണ് കണ്ടെത്തല്‍. അതിനു പിന്നാലെയാണ് ഇന്നത്തെ ഭീകരാക്രമണത്തിന് ഭീകരര്‍ക്കു സഹായകമായ വിവരങ്ങള്‍ നല്‍കിയത് രഞ്ജിത്താണെന്ന സൂചന എന്‍ഐഎക്കു ലഭിക്കുന്നത്.

യുകെ ആസ്ഥാനമായുള്ള പ്രതിരോധ മാസികയുടെ എഡിറ്റര്‍ എന്നു പരിചയപ്പെടുത്തിയ യുവതിക്കാണ് രഞ്ജിത്ത് വിവരങ്ങള്‍ കൈമാറിയത്. എന്നാല്‍ ഇതു ഭീകരര്‍ നിയോഗിച്ചയാളായിരുന്നെന്നു രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തുകയായിരുന്നു. വ്യോമസേനയുടെ ഭത്തിന്‍ഡ താവളത്തിലെ ലീഡിംഗ് എയര്‍ക്രാഫ്റ്റ്മാനായി നിയമിക്കപ്പെട്ട രഞ്ജിത്ത് പ്രധാന വിവരങ്ങള്‍ പലതും ഫേസ്ബുക്കിലൂടെ യുവതിക്കു കൈമാറുകയായിരുന്നെന്നാണ് സൂചന. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റകളിലൂടെയായിരുന്നു വിവരക്കൈമാറ്റം. രഞ്ജിത്തിനെ യുവതി പരിചയപ്പെട്ടതും ഫേസ്ബുക്കിലൂടെയാണെന്നു ദില്ലി പൊലീസ് ജോയിന്റ് കമ്മീഷണര്‍ രവീന്ദ്ര യാദവ് വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News