ഭീകരതയ്‌ക്കെതിരെ ഇന്ത്യക്കൊപ്പം ചേര്‍ന്ന് പോരാടാന്‍ പ്രതിജ്ഞാബദ്ധമെന്ന് പാകിസ്താന്‍

ലാഹോര്‍: ഭീകരതയ്‌ക്കെതിരെ ഇന്ത്യയോടൊപ്പം ചേര്‍ന്ന് പോരാടാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ അറിയിച്ചു. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്. പഞ്ചാബിലെ പത്താന്‍കോട്ടിലെ വ്യോമസേനാ ആസ്ഥാനത്തു ഭീകരാക്രമണമുണ്ടായി മണിക്കൂറുകള്‍ക്കകമാണ് പാകിസ്താന്റെ പ്രസ്താവന. ഭീകരതയ്‌ക്കെതിരെ പോരാടാന്‍ പാകിസ്താന്‍ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയുമായും ഭീകരസംഘങ്ങള്‍ രൂക്ഷമായ മറ്റു രാജ്യങ്ങളുമായും പോരാട്ടത്തില്‍ കൈകോര്‍ക്കാന്‍ സന്നദ്ധമാണ്. ഭീകരതയെ ഇല്ലാതാക്കുകയാണ് പ്രധാന ലക്ഷ്യമെന്നും പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News