മാവേലിക്കരയില്‍ ആര്‍എസ്എസ് അടപ്പിച്ച ബീഫ് കട ഡിവൈഎഫ്‌ഐയുടെ കാവലില്‍ തുറന്നു; ഭക്ഷണ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം അനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐ

മാവേലിക്കര: മാവേലിക്കരയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിച്ച ബീഫ്കട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തുറന്നു. വഴുവാടി സ്വദേശി ജോയിയുടെ കല്ലുമല മാര്‍ക്കറ്റിലെ കടയാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ തുറന്നത്. ഭക്ഷണ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കി. കച്ചവടം നടത്തുന്നതിനിടെ സ്ഥലത്തെത്തിയ ആര്‍എസ്എസ് പ്രവത്തകര്‍ ഭീഷണിപ്പെടുത്തി കട അടപ്പിക്കുകയായിരുന്നുവെന്ന് ജോയി പറയുന്നു.

ബുധനാഴ്ച രാവിലെ പത്തരയോടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജോയ്‌യുടെ ഇറച്ചിക്കട അടപ്പിച്ചത്. സംഭവം അറിഞ്ഞ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ജോയിയെയും കൂട്ടിയെത്തി കട തുറക്കുകയായിരുന്നു. കടയ്ക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംരക്ഷണം നല്‍കുകയും ചെയ്തു.

വര്‍ഗീയ ധ്രുവീകരണത്തിനായി ആര്‍എസ്എസ് നടത്തുന്ന ശ്രമങ്ങളെ ശക്തമായി ചെറുക്കുമെന്ന് ഡിവൈഎഫ്‌ഐ മാവേലിക്കര ഏരിയ കമ്മിറ്റി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News